Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി-സതീശൻ സംവാദം?...

പിണറായി-സതീശൻ സംവാദം? അങ്കം കുറിച്ചു..!

text_fields
bookmark_border
പിണറായി-സതീശൻ സംവാദം? അങ്കം കുറിച്ചു..!
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യം സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ വി​വാ​ദ​ത്തി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ത​മ്മി​ൽ സം​വാ​ദ​ത്തി​ന് ക​ള​മൊ​രു​ങ്ങു​മോ? തി​ങ്ക​ളാ​ഴ്ച രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ൽ മു​ഴ​ങ്ങി​യ ചോ​ദ്യ​മി​താ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ഞാ​യ​റാ​ഴ്ച സ​തീ​ശ​ൻ പ​ര​സ്യ​സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. മ​റു​പ​ടി​യാ​യി, വി​ക​സ​ന​ത്തി​ൽ സം​വാ​ദ​ത്തി​നു​ണ്ടോ എ​ന്ന ഫേ​സ്ബു​ക് പോ​സ്റ്റു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ങ്ക​ളാ​ഴ്ച രം​ഗ​ത്തു​വ​ന്നു.

‘‘എ​ന്നാ​ൽ ഇ​നി ഇ​തി​ൽ സം​വാ​ദം ആ​യാ​ലോ’’ എ​ന്ന്​ ചോ​ദി​ച്ചാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി, സ​ർ​ക്കാ​റി​ന്‍റെ 37 നേ​ട്ട​ങ്ങ​ൾ പ​റ​യു​ന്ന കാ​ർ​ഡു​ക​ൾ ഷെ​യ​ർ ചെ​യ്​​ത​ത്. പി​ന്നാ​ലെ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഇ​ത്​ പ​ങ്കു​വെ​ച്ചു. എ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ന​മു​ക്ക്​ നോ​ക്കാം എ​ന്ന രീ​തി​യി​ൽ കൊ​ല്ല​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലും സം​വാ​ദ​സാ​ധ്യ​ത മു​ഖ്യ​മ​ന്ത്രി ത​ള്ളി​യി​ല്ല. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍റെ മ​റു​പ​ടി പോ​സ്റ്റ്​ വ​ന്നു. ‘‘സം​വാ​ദ​ത്തി​ന്​ ത​യാ​ർ എ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ സ്ഥി​തി​ക്ക്​ സ്ഥ​ല​വും സ​മ​യ​വും കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്​ തീ​രു​മാ​നി​ക്കാം. പ​റ​യു​ന്ന സ്ഥ​ല​ത്ത്, പ​റ​ഞ്ഞ സ​മ​യ​ത്ത്​ ഞാ​നെ​ത്തും. ബാ​ക്കി ജ​നം തീ​രു​മാ​നി​ക്ക​ട്ടെ’’ എ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ മ​റു​പ​ടി. പ​റ​വൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴും ഇ​ക്കാ​ര്യം സ​തീ​ശ​ൻ ആ​വ​ർ​ത്തി​ച്ചു.

സം​വാ​ദ​ത്തി​ന്​ ഭ​ര​ണ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഒ​രു​ക്ക​മെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ അ​ത്​ ന​ട​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലേ​ക്ക്​ കൂ​ടി പ്ര​ചാ​ര​ണ​രം​ഗം മാ​റി. സം​വാ​ദ​ത്തി​ന്​ എ​വി​ടെ വ​രാ​നും ത​യാ​റെ​ന്ന്​ സ​തീ​ശ​ൻ വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ നി​ല​പാ​ട്​ തീ​യ​തി​യും വേ​ദി​യും വ്യ​ക്​​ത​മാ​ക്കി​യു​ള്ള മ​റു​പ​ടി മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്നു​ണ്ടാ​കു​മോ എ​ന്നാ​ണ്​ ഇ​നി അ​റി​യേ​ണ്ട​ത്. അ​ത്ത​ര​മൊ​രു സം​വാ​ദ​ത്തി​ന്​ വേ​ദി തു​റ​ന്നാ​ൽ 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:debateoppositionPinarayi VijayanVD SatheesanKerala Assembly Election 2026
News Summary - Pinarayi-Satheesan debate?
Next Story