Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയും ആർ.എസ്​.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു- പിണറായി

text_fields
bookmark_border
ബി.ജെ.പിയും ആർ.എസ്​.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു- പിണറായി
cancel

ദുബൈ: ബി.ജെ.പിയും ആർ.എസ്​.എസും കേരളത്തിലെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ​യു.എ.ഇയിൽ വെച്ചാണ്​ ശബരിമല വിഷയവുമായി ബന്ധപ്പെട്ട്​ ഉണ്ടായ അക്രമസംഭവങ്ങളിൽ ​പിണറായി പ്രതികരിച്ചത്​.

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്​. ക്രമസമാധാനം തകർക്കാൻ ചിലർ ബോധപൂർവമായി പ്രശ്​നങ്ങളുണ്ടാക്കുന്നു. ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്​തരുടെ സുരക്ഷ സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുമെന്നും പിണറായി പറഞ്ഞു.

നേരത്തെ ശബരിമലയിലെ അക്രമങ്ങൾക്ക്​ പിന്നിൽ ആർ.എസ്​.എസും ബി.ജെ.പിയുമാണെന്ന വിമർശനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉയർത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi on sabarimala issue-Kerala news
Next Story