ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം; ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് ഇതൊന്നും തടസമാകില്ല. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. സംഭവം കൂടുതൽ മോശമായ തലത്തിലേക്കു വളരാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്.എസ് രാമന്തളി മണ്ഡൽ കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജു ആണ് കഴിഞ്ഞദിവസം വെട്ടേറ്റു മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ പാലക്കോട് പാലത്തിനു സമീപത്തുെവച്ചാണ് ബിജുവിനു നേരെ ആക്രമണമുണ്ടായത്. ബൈക്കിൽ വരുകയായിരുന്ന ബിജുവിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.
2016 ജൂൈല 11ന് രാമന്തളി കുന്നരുവിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
