You are here

പ്രവാസി സംരംഭങ്ങൾക്ക്​ അനുമതി നൽകാൻ ഏകജാലക സംവിധാനം –മുഖ്യമന്ത്രി

  • ബൽറാം സമ്മേളനത്തിനെത്തിയില്ല

  • ലോ​ക ​േക​ര​ള​സ​ഭ ജ​നാ​ധി​പ​ത്യ​വ​ത്​​ക​ര​ണ​ത്തി​ലെ പു​തി​യ അ​ധ്യാ​യം

10:56 AM
12/01/2018
Pinarayi

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ള്‍ക്ക് കേ​ര​ള​ത്തി​ല്‍ വ്യ​വ​സാ​യ, ബി​സി​ന​സ് രം​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​രം​ഭ​ങ്ങ​ൾ​ക്ക്​ ലൈ​സ​ന്‍സു​ക​ളും അ​നു​മ​തി​ക​ളും ല​ഭി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക സം​വി​ധാ​നം ഒ​രു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ശ്ചി​ത തീ​യ​തി​ക്കു​മു​മ്പ്  അ​പേ​ക്ഷ​യി​ല്‍ തീ​ര്‍പ്പു​ക​ല്‍പി​ച്ചി​ല്ലെ​ങ്കി​ല്‍ അ​നു​മ​തി ല​ഭി​ച്ച​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന പ​രി​ഷ്‌​കാ​ര​മാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 
 

കേ​ര​ള​ത്തി​​െൻറ ജ​നാ​ധി​പ​ത്യ​വ​ത്​​ക​ര​ണ പ്ര​ക്രി​യ​യി​ലെ ഏ​റ്റ​വും പു​തി​യ അ​ധ്യാ​യ​മാ​യി ലോ​ക കേ​ര​ള​സ​ഭ ശ്ര​ദ്ധി​ക്ക​പ്പെ​ടും‍. പ്ര​വാ​സി​ക്ഷേ​മ-​സം​ര​ക്ഷ​ണ കാ​ര്യ​ങ്ങ​ളി​ല്‍ മു​ത​ല്‍ കേ​ര​ള​ത്തി​​െൻറ പൊ​തു​വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ വ​രെ ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള​വ​ത​രി​പ്പി​ച്ച്  ഇ​ട​പെ​ടാ​ന്‍ പ്ര​വാ​സി​സ​മൂ​ഹ​ത്തി​നും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ കേ​ര​ള​ത്തി​നും ലോ​ക കേ​ര​ള​സ​ഭ പൊ​തു​വേ​ദി​യൊ​രു​ക്കും. കേ​ര​ള​ത്തി​ലു​ള്ള കേ​ര​ളീ​യ​ര്‍ എ​ന്നും കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള കേ​ര​ളീ​യ​ര്‍ എ​ന്നു​മു​ള്ള  വേ​ര്‍തി​രി​വ്​ ഇ​ല്ലാ​താ​വു​ക​യും ലോ​ക കേ​ര​ള​സ​മൂ​ഹം പി​റ​വി​യെ​ടു​ക്കു​ക​യും ചെ​യ്യും. അ​ത്ത​ര​മൊ​രു മ​ഹ​ത്താ​യ ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി​യാ​ണ് ലോ​ക കേ​ര​ള​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു​വെ​ച്ച മ​റ്റ്​ 

പ്ര​ധാ​ന ന​ി​ർ​ദേ​ശ​ങ്ങ​ൾ 
•പ്ര​വാ​സി പു​ന​ര​ധി​വാ​സം: മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ  സ​മ്പാ​ദ്യ​വും സാ​ങ്കേ​തി​ക​വി​ജ്ഞാ​ന​വും തൊ​ഴി​ല്‍ നൈ​പു​ണ്യ​വും നാ​ടി​​െൻറ വി​ക​സ​ന​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ പു​ന​ര​ധി​വാ​സ​ത്തി​​െൻറ സാ​ധ്യ​ത​ക​ള്‍ ആ​രാ​യും. സാ​മ്പ​ത്തി​ക​മാ​യി ദു​ര്‍ബ​ല​രാ​യ പ്ര​വാ​സി​ക​ള്‍ക്കു​വേ​ണ്ടി ക്ഷേ​മ​നി​ധി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ ലോ​ക കേ​ര​ള​സ​ഭ ച​ര്‍ച്ച ചെ​യ്യ​ണം.   കേ​ന്ദ്ര​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.   ലോ​ക കേ​ര​ള സ​ഭ​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ എം.​പി​മാ​ര്‍ക്ക് കേ​ന്ദ്ര​ത്തി​​െൻറ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്താ​ന്‍ പ​റ്റും. പ്ര​വാ​സി​ക്ഷേ​മ ബോ​ര്‍ഡി​നു​ള്ള ധ​ന​സ​ഹാ​യം ഉ​യ​ര്‍ത്താ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള പ്ര​വാ​സി​ക​ളി​ല്‍നി​ന്ന് ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ട് ക്ഷേ​മ​നി​ധി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും. 
•പ്ര​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വൈ​ജ്​​ഞാ​നി​ക ന​വീ​ക​ര​ണം: പ്ര​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വൈ​ജ്​​ഞാ​നി​ക ന​വീ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ലോ​ക കേ​ര​ള​സ​ഭ ഒ​രു​ക്കു​ന്ന വേ​ദി​യി​ലൂ​ടെ ആ​രാ​യും. ലോ​ക വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന പ്ര​വാ​സി മ​ല​യാ​ളി അ​വി​ട​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ കൂ​ടി സ്വാം​ശീ​ക​രി​ച്ചു​കൊ​ണ്ട് ബൗ​ദ്ധി​ക​മാ​യി വ​ള​രു​മ്പോ​ള്‍ ആ  ​ബൗ​ദ്ധി​ക​ത കേ​ര​ള​ത്തി​നു​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. 
•വി​ശ്വാ​സ്യ​ത​യു​ള്ള റി​ക്രൂ​ട്ട്​​മ​െൻറ്​ ഏ​ജ​ൻ​സി​ക​ളു​ടെ സാ​ന്നി​ധ്യം: വി​ശ്വാ​സ്യ​ത​യും ഉ​യ​ര്‍ന്ന കാ​ര്യ​ക്ഷ​മ​ത​യു​മു​ള്ള റി​ക്രൂ​ട്ട്‌​മ​െൻറ്​ ഏ​ജ​ന്‍സി​ക​ളെ വ​ള​ര്‍ത്തി​യെ​ടു​ക്ക​ണം.  ച​തി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍  ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത്​ സ​ഹാ​യ​ക​മാ​കും. നി​യ​മ​സ​ഹാ​യം, സ്ത്രീ​പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന ചൂ​ഷ​ണ​ത്തി​​െൻറ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ല്‍ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ ചെ​ലു​ത്തും.
•പ്ര​വാ​സി​നി​ക്ഷേ​പ​ത്തി​ലൂ​ടെ നാ​ടി​​െൻറ വി​ക​സ​നം: പ്ര​വാ​സി​പ​ണം ഉ​പ​യോ​ഗി​ച്ച്​ നാ​ടി​​െൻറ വി​ക​സ​ന​ത്തി​ന്​ ഭാ​വ​നാ​പൂ​ര്‍ണ​വും പ്ര​ത്യു​ല്‍പാ​ദ​ന​പ​ര​വു​മാ​യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കും. പ്ര​വാ​സി നി​ക്ഷേ​പ വി​നി​യോ​ഗ​ത്തി​ല്‍ നി​ക്ഷേ​പ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ന് വി​ല​ക​ല്‍പി​ക്കു​ന്ന സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കും. ഏ​റ്റ​വും ഉ​യ​ര്‍ന്ന തോ​തി​ല്‍ പ്ര​വാ​സി നി​ക്ഷേ​പം വ​രു​ന്ന രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. 2015ല്‍ ​ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ പ്ര​വാ​സി​പ​ണം 68,910 ദ​ശ​ല​ക്ഷം ഡോ​ള​റാ​യി​രു​ന്നു. ഇ​ത് ആ​ഗോ​ള പ്ര​വാ​സി പ​ണ​ത്തി​​െൻറ 12.75 ശ​ത​മാ​ന​മാ​ണ്.  
•കു​ടി​യേ​റ്റ​ത്തി​​െൻറ ക​ണ​ക്ക്​ ശേ​ഖ​രി​ക്കും:  ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള കു​ടി​യേ​റ്റ​ത്തി​​െൻറ ക​ണ​ക്കെ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഔ​ദ്യോ​ഗി​ക​മാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​തു​വ​രെ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ളം മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ്. സി.​ഡി.​എ​സ് പോ​ലുള്ള സ്ഥാ​പ​ന​ങ്ങ​ള്‍ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ സ​മാ​ഹ​രി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ​വെ​ച്ചി​ട്ടു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

COMMENTS