Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല...

പെരിയ ഇരട്ടക്കൊല വീണ്ടു വിചാരമില്ലാത്ത പ്രവൃത്തി; തലകുനിക്കുന്നു - പിണറായി

text_fields
bookmark_border
പെരിയ ഇരട്ടക്കൊല വീണ്ടു വിചാരമില്ലാത്ത പ്രവൃത്തി; തലകുനിക്കുന്നു - പിണറായി
cancel

കാസർകോട്​: പെരിയ ഇരട്ടക്കൊലപാതകം ചിലരു​െട വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്നും ജനങ്ങൾക്ക്​ മുന്നിൽ ത ലകുനിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസി​​െൻറ​ ശിലാസ്​ഥാപനം നിർവഹിച ്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടുവിചാരമില്ലാതെ ചിലർ നടത്തിയ ​െകാലപാതകം, നല്ല രീതിയിൽ മുന്നോട്ടുപ ോകുന്ന ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീർത്തിപ്പെടുത്തുന്നതിന്​ അവസരം ഉണ്ടാക്കി.

രണ്ടു കോൺഗ്രസ്​ ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവം ഹീനമാണ്​. തെറ്റായ ഒന്നിനെയും ഏറ്റെട​ുക്കേണ്ട കാര്യം പാർട്ടിക്കില്ല. അതുകൊണ്ടാണ്​ സംഭവം ഉണ്ടായ ഉടനെ പാർട്ടി സെക്രട്ടറി കൊലപാതകത്തെ തള്ളിപ്പറഞ്ഞത്​. ഇത്തരം ആളുകൾക്ക്​ സി.പി.എമ്മി​േൻറതായ ഒരു പരിരക്ഷയും ഉണ്ടാവില്ല. അവർക്കെതിരെ ശക്​തമായ നടപടിയും ഉണ്ടാകും. പൊലീസിന്​ നിർദേശം നൽകിയിട്ടുണ്ട്​. എന്നാൽ, ഒരവസരം കിട്ടിപ്പോയി, ശരിയാക്കിത്തരാം എന്ന നിലയിലാണ്​ ചിലർ കൊലപാതകത്തെ കാണുന്നത്​. അവരോട്​ ഒന്നേ പറയാനുള്ളൂ.

അങ്ങനെയൊന്നും തകർക്കാൻ കഴിയുന്നതല്ല ഇൗ പ്രസ്​ഥാനം. ഇപ്പറയുന്നവരുടെ​യൊന്നും നാവിൻ തുമ്പിലോ പേനത്തുമ്പിലോ അല്ല ഇൗ പ്രസ്​ഥാനം നിലനിൽക്കുന്നത്​. ഇൗ നാട്ടിലെ ജനഹൃദയങ്ങളിലാണ്​. ആ ജനങ്ങളെയാണ്​ ഞങ്ങൾ യജമാനന്മാരായി കാണുന്നത്​. ഇൗ പറയുന്നവരുടെയൊന്നും ​​പ്രീണനം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതാണ്​ ഇപ്പം ശരിയാക്കിത്തരാം എന്നു പറയുന്നവരോട്​ വ്യക്​തമാക്കാനുള്ളത്. എന്ത്​ അക്രമവും നടത്താനുള്ള ലൈസൻസ്​ കിട്ടിയത്​ പോലെയാണ്​ കൊലപാതകത്തിനുശേഷം കോൺഗ്രസുകാർ അഴിഞ്ഞാടിയത്​. അതൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsyouth Congress Workers MurderPinarayi Vijayan
News Summary - Pinarayi On Periya Twin Murder - Kerala News
Next Story