Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാവർക്കും...

എല്ലാവർക്കും വറുതിയില്ലാ​ത്ത ഒാണം ഉറപ്പാക്കിയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിലും വറുതിയില്ലാതെ കടന്നുപോകാൻ സഹായപദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് ​മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പാക്കുന്നത്. 90 ലക്ഷം ഗുണഭോക്താക്കൾക്ക് ഓണം സ്പെഷൽ ഭക്ഷ്യകിറ്റ് വിതരണത്തിന്​ 526 കോടിയാണ്​ ചെലവ്​.

48.5 ലക്ഷത്തിലധികം ആളുകൾക്ക് 3100 രൂപ വീതം ആഗസ്​റ്റ്​-സെപ്​റ്റംബർ മാസങ്ങളിലെ ക്ഷേമപെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്​തു. 1481.87 കോടി രൂപയാണ്​ ഇതി​െൻറ ചെലവ്​. ക്ഷേമനിധിയിൽ അംഗങ്ങൾക്ക്​ 1000 രൂപ വീതം പ്രത്യേക ധനസഹായം നൽകി. പട്ടികവർഗവിഭാഗത്തിൽപെട്ട 60 വയസ്സുകഴിഞ്ഞവർക്ക്‌ ഓണസമ്മാനമായി 1000 രൂപ നൽകാൻ 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്​ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

25 ലക്ഷത്തിലധികം സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തി​െൻറയും സമത്വത്തി​െൻറയും സങ്കൽപങ്ങൾ ഉൾക്കൊണ്ട്​ തിരുവോണം ആഘോഷിക്കാം. സന്തോഷത്തോടെ, സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ വേണം ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam kit
News Summary - pinarayi onam kit
Next Story