ജനം ടി.വിയെ ബി.ജെ.പി തള്ളിപ്പറഞ്ഞത് കടന്ന കൈയ്യായിപ്പോയി -പിണറായി
text_fieldsതിരുവനന്തപുരം: 'ജനം ടി.വി' ചാനലുമായി പാർട്ടിക്ക് ബന്ധമില്ലെന്ന ബി.െജ.പി നേതാക്കളുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ''ജനം ടി.വിയെ ബി.ജെ.പി തള്ളിപ്പറഞ്ഞത് കടന്ന കൈയ്യായിപ്പോയി. ചാനലിനെ തള്ളിപ്പറഞ്ഞത് എന്തിൻെറ പേരിലാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല' -അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ 'ജനം ടി.വി' കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തിലായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രസ്താവന. ബി.ജെ.പിക്ക് അങ്ങനെ ഒരു ചാനലേ ഇല്ലെന്നാണ് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞത്. ചാനലിൽ ബി.ജെ.പിക്കാർ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിമർശനത്തിനിടയാക്കിയതോടെ അടുത്ത ദിവസം 'ഉടമസ്ഥാവകാശം പാർട്ടിക്കില്ല എന്നാണ് ഉദ്ദേശിച്ചതെന്ന്' പറഞ്ഞ് അദ്ദേഹം തടിയൂരിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

