പിണറായി കൊലപാതകം: സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsതലശ്ശേരി: മാതാപിതാക്കളെയും മകളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ വിട്ട പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യയെ (28) ശനിയാഴ്ച അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും.
പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടി െഎശ്വര്യ (എട്ട്) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സൗമ്യയെ അന്വേഷണസംഘത്തിെൻറ ആവശ്യപ്രകാരം നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡിയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
കസ്റ്റഡിയിൽ വിട്ടുകിട്ടിയ സൗമ്യയെ കഴിഞ്ഞ നാലു ദിവസവും എ.എസ്.പി ചൈത്ര തെരേസ ജോണിെൻറയും സി.െഎ കെ.ഇ. പ്രേമചന്ദ്രെൻറയും നേതൃത്വത്തിൽ ചോദ്യംെചയ്തിരുന്നു. മൂന്നുപേരെയും വിഷം നൽകി കൊലപ്പെടുത്താൻ പരപ്രേരണയുണ്ടോയെന്ന് കണ്ടെത്തുന്നതിെൻറ ഭാഗമായിട്ടായിരുന്നു ചോദ്യംചെയ്യൽ. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന നിലപാടാണ് ഇപ്പോഴും സൗമ്യ തുടരുന്നത്.
വഴിവിട്ടജീവിതം നയിച്ചുവന്ന സൗമ്യ, തടസ്സമെന്ന് കണ്ടതിനാൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയെന്നതാണ് സൗമ്യക്കെതിരെയുള്ള കുറ്റം. െഎശ്വര്യയുടെ (എട്ട്) കൊലക്കേസിൽ സൗമ്യയുടെ അറസ്റ്റിന് ശനിയാഴ്ച കോടതിയുടെ അനുമതിതേടും. അനുമതി കിട്ടിയാൽ ശനിയാഴ്ചതന്നെ അറസ്റ്റ് രേഖപ്പെടുത്തും.െഎശ്വര്യയുടെ മരണവും കൊലപാതകമാണെന്ന് തെളിഞ്ഞസാഹചര്യത്തിൽ സൗമ്യക്കെതിരെ മൂന്നാമത്തെ കൊലപാതകക്കേസും ചുമത്തി. ഇൗ കേസിൽ അറസ്റ്റ് ചെയ്യാനാണ് കോടതിയുടെ അനുമതിതേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
