താനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി സൗമ്യ
text_fieldsതലശ്ശേരി: മാതാപിതാക്കളും മകളും മരിച്ചതോടെ ഒറ്റപ്പെട്ട താൻ പിതാവ് മരിച്ചതിെൻറ 12ാം ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി സൗമ്യ. തനിക്ക് ജീവിതം മടുത്തിരുന്നതായും അവർ വ്യാഴാഴ്ചത്തെ ചോദ്യംചെയ്യലിൽ മൊഴിനൽകി. എന്നാൽ, അപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞതോടെ ആത്മഹത്യശ്രമം നടന്നില്ല.
മാതാപിതാക്കളെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയത് താൻ ഒറ്റക്കാണെന്ന മൊഴിതന്നെയാണ് വ്യാഴാഴ്ചയും സൗമ്യ ആവർത്തിച്ചത്. ഇൗ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വസിക്കുന്നില്ല. പേക്ഷ, സൗമ്യ മൊഴിയിൽതന്നെ ഉറച്ചുനിൽക്കുന്നതിനാൽ അന്വേഷണസംഘത്തിന് കേസിൽ മറ്റാരെയും പ്രതിചേർക്കാനും കഴിയാത്ത സ്ഥിതിയാണ്.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ, അന്വേഷണ ഉദ്യോഗസ്ഥനായ സി.െഎ കെ.ഇ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച ചോദ്യംചെയ്തത്. സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരുമായ അമ്പതോളം പേരെ ഇതിനകംതന്നെ ചോദ്യം ചെയ്തിട്ടുണ്ട്. സൗമ്യയുമായി അടുത്തബന്ധമുള്ള നാലുപേരെയാണ് കൂടുതലായി ചോദ്യംചെയ്യുന്നത്. ഇവർ സൗമ്യക്ക് വിവാഹവാഗ്ദാനം നൽകിയവരാണ്. സൗമ്യയെയും ഇവരെയും ഒപ്പമിരുത്തിയും പലവട്ടം ചോദ്യംചെയ്തു. അതിനിടെ, കൊല്ലപ്പെട്ട മൂന്നുപേരെയും ചികിത്സിച്ച ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ടൗൺ സി.െഎ കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു.

സൗമ്യയുടെ മുൻ ഭർത്താവിനെ തേടി അന്വേഷണസംഘം കൊടുങ്ങല്ലൂരിലേക്ക്
തലശ്ശേരി: മാതാപിതാക്കളെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യയുടെ രണ്ടാമത്തെ മകൾ കീർത്തനയുടെ (ഒന്നര) മരണത്തിെൻറ രഹസ്യം ഇനിയും ചുരുളഴിഞ്ഞില്ല. ശാസ്ത്രീയതെളിവില്ലാത്തതാണ് കുട്ടിയുടെ മരണം സ്വാഭാവികമെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിക്കുന്നത്. സൗമ്യയുടെ മൂത്തമകൾ െഎശ്വര്യയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കീർത്തനയുടെ മരണവും സംശയത്തിെൻറ നിഴലിലാണ്. ഇൗ സാഹചര്യത്തിൽ സൗമ്യയുടെ മുൻ ഭർത്താവ് കിഷോറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.
2012ൽ കീർത്തന മരിക്കുേമ്പാൾ കിഷോർ സൗമ്യയുടെ കൂടെയുണ്ടായിരുന്നു. കിഷോറിനെ ചോദ്യം ചെയ്യുന്നതിലൂടെ കീർത്തന മരിച്ചതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും അന്വേഷണസംഘം കരുതുന്നുണ്ട്. ഇതിനായി കിഷോറിനെ തേടി അന്വേഷണസംഘം കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടു. കോട്ടയം സ്വദേശിയായ കിഷോറിെൻറ മൊബൈൽ ഫോൺ ഏതാനും ദിവസമായി സ്വിച്ച്ഒാഫായിരുന്നു. വ്യാഴാഴ്ചയാണ് ഇയാൾ കൊടുങ്ങല്ലൂരിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഭർത്താവിൽനിന്ന് ക്രൂരപീഡനം ഏൽക്കേണ്ടിവന്നതായി സൗമ്യ അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഇയാള്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും സൗമ്യ മൊഴിനല്‍കിയിട്ടുണ്ട്. അക്കാലത്തൊന്നും തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നില്ലെന്ന മൊഴിയും സൗമ്യ നൽകിയിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയി. തുടർന്ന് പടന്നക്കരയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ സൗമ്യക്ക് വരുമാനമൊന്നും ഉണ്ടായിരുന്നില്ല. അതിനിടയിലാണ് വഴിവിട്ടനിലയിൽ ജീവിക്കാൻ തുടങ്ങിയത്. ഇരിട്ടിയിലെയും തലശ്ശേരിയിലെയും ചില ഏജൻറുമാരാണ് ഇതിന് സഹായം നൽകിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വരുമാനമുണ്ടാക്കുന്നതിനായി സൗമ്യയെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടത് ഇവരുമായുള്ള ബന്ധമാണ്. ഇതിെൻറ ഭാഗമായി പടന്നക്കരയിലെ വീട്ടിൽ രാത്രിയിലും മറ്റും പലരും വരാൻ തുടങ്ങി. ഇതുകണ്ട മൂത്തമകൾ സംഭവം പുറത്തുപറയുമെന്ന ഭയമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചത്. തെൻറ വഴിവിട്ട ബന്ധങ്ങൾക്ക് മാതാപിതാക്കൾകൂടി തടസ്സമാകുമെന്ന് കണ്ടതോടെ അവരെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

കൊല്ലത്തുനിന്ന് ഒതളങ്ങ കൊണ്ടുവരാൻ ശ്രമിച്ചു; നടക്കാതെവന്നതോടെ എലിവിഷത്തിലേക്ക് മാറി
തലശ്ശേരി: ഒതളങ്ങ ഉപയോഗിച്ച് മനുഷ്യരെ കൊല്ലാമെന്ന് പടന്നക്കരയിലെ സൗമ്യയെ ഉപദേശിച്ചത് ആരെന്നറിയില്ല. പേക്ഷ, സൗമ്യക്ക് അതറിയാമായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാകണം െകാല്ലത്ത് സഹോദരിയുടെ വീട്ടിൽ പോയപ്പോൾ ഒതളങ്ങ കിട്ടുമോയെന്ന് അന്വേഷിച്ചത്. എന്നാൽ, അവിടെനിന്ന് ഒതളങ്ങ കൊണ്ടുവരാനായില്ല. ആ ശ്രമം പരാജയപ്പെട്ടപ്പോഴാണ് എലിവിഷത്തിലേക്ക് ചിന്ത വഴിതിരിഞ്ഞത്. ഒതളങ്ങ കൊണ്ടുവരാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് എലിവിഷം ഉപയോഗിച്ച് കൃത്യം നടത്തിയതെന്ന് സൗമ്യ പൊലീസിന് മൊഴിനൽകിയിരുന്നു.
പിതാവ് വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), മാതാവ് കമല (65) എന്നിവർക്ക്് ഭക്ഷണത്തിൽ വിഷംകലർത്തിനൽകി കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ചയാണ് സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മകൾ ഐശ്വര്യയെ (എട്ട്) വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയുടെ അനുമതിലഭിക്കുന്ന മുറക്ക് അറസ്റ്റ് രേഖപ്പെടുത്തും. എലിവിഷത്തിെൻറ പാക്കറ്റ് കത്തിച്ച ചാരവും വിഷം നൽകാൻ ഉപയോഗിച്ച പാത്രവും പടന്നക്കരയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ട സൗമ്യയെ തലശ്ശേരി ടൗണ്‍ സ്‌റ്റേഷനിലെ വനിത റൂമില്‍ കനത്ത കാവലിലാണ് പാർപ്പിച്ചിട്ടുള്ളത്. ആറു വനിത പൊലീസുകാർവീതം രാവും പകലും കാവലുണ്ട്.
സൗമ്യ മുഖ്യമന്ത്രിയുടെ ധനസഹായത്തിന് നൽകിയ അപേക്ഷ മടക്കി
തലശ്ശേരി: മാതാപിതാക്കളും മക്കളും മരിച്ച തനിക്ക് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ തലശ്ശേരി താലൂക്ക് ഒാഫിസിൽനിന്ന് തിരിച്ചയച്ചു. ഈ അപേക്ഷ കഴിഞ്ഞദിവസമാണ് പരിശോധനക്കായി തലശ്ശേരി താലൂക്ക് ഒാഫിസിൽ എത്തിയത്. എന്നാൽ, അപേക്ഷ നൽകിയ സൗമ്യ കൊലക്കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ അപേക്ഷ തള്ളാനുള്ള ശിപാര്‍ശയോടെ തിരിച്ചയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
