സൗമ്യയെ കുറ്റപ്പെടുത്തി മുൻ ഭർത്താവ്
text_fieldsതലശ്ശേരി: സൗമ്യയെ ഒഴിവാക്കിയത് അവളുടെ വഴിവിട്ടപോക്ക് കാരണമെന്ന് മുൻ ഭർത്താവ് കോട്ടയം സ്വദേശി കിേഷാർ അന്വേഷണസംഘം മുമ്പാകെ മൊഴിനൽകി. ഒന്നരവയസ്സുകാരി കീർത്തനയുടെ മരണവുമായി ബന്ധപ്പെട്ടും തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന സൗമ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കിഷോറിനെ ചോദ്യംചെയ്തത്.
വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സൗമ്യയുടെ മൊഴിയും കിഷോർ നിഷേധിച്ചു. അവൾ തന്നെയാണ് വിഷം കഴിച്ചത്, താൻ കൊടുത്തിട്ടില്ല. കോട്ടയത്തെ വീട്ടിൽവെച്ചായിരുന്നു സംഭവം.
അതിനുശേഷം ഏതാനും ദിവസം കഴിഞ്ഞ് കത്തെഴുതിവെച്ച് സൗമ്യ തെൻറ വീട്ടിൽനിന്ന് നാട്ടിലേക്ക് വന്നതാണ്. അഞ്ചു വർഷത്തിലേറെയായി ബന്ധമില്ലെന്നും കിഷോർ മൊഴിനൽകി. െഎശ്വര്യയുടെ മരണം മൂന്നു ദിവസത്തിനുശേഷമാണ് അറിഞ്ഞത്. സൗമ്യയോ വീട്ടുകാേരാ അറിയിച്ചിരുന്നില്ല. അതിനാലാണ് മൃതദേഹം കാണാൻ വരാതിരുന്നത്. കീർത്തന മരിച്ചത് രോഗം പിടിപെട്ടാണ്. കാതുകുത്തിനുശേഷമാണ് കുട്ടിക്ക് അസുഖം കണ്ടുതുടങ്ങിയത്. സ്ഥിരമായി കരച്ചിലായിരുന്നു. ഏതാനും ദിവസമായി കിഷോറിെൻറ മൊബൈൽ സ്വിച്ച് ഒാഫ് ആയിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച കിഷോർ കൊടുങ്ങല്ലൂരിൽ ഉണ്ടെന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ കണ്ടെത്തിയത്. തുടർന്ന് അന്വേഷണസംഘത്തിലെ രാജീവൻ, ശ്രീജേഷ്, മീറജ് എന്നിവരാണ് കൊടുങ്ങല്ലൂരിലെത്തി പിടികൂടി കൊണ്ടുവന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ തലശ്ശേരി സി.െഎ ഒാഫിസിൽ എത്തിച്ച കിഷോറിനെ മണിക്കൂേറാളം ചോദ്യം ചെയ്തശേഷം ശനിയാഴ്ച വീണ്ടും ഹാജരാകണമെന്ന് നിർദേശം നൽകി വിട്ടയച്ചു. എ.എസ്.പി ചൈത്ര തെരേസ ജോൺ, സി.െഎ കെ.ഇ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കിഷോറിനെ ചോദ്യംചെയ്തത്. ഡിവൈ.എസ്.പി രഘുരാമെൻറ നേതൃത്വത്തിൽ കണ്ണൂരിൽനിന്നെത്തിയ ക്രൈം ബ്രാഞ്ച് സംഘവും കിഷോറിനെ ചോദ്യംചെയ്തിരുന്നു. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണോയെന്ന് സർക്കാർ തീരുമാനിക്കുക. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രമും സ്ഥലത്തെത്തിയിരുന്നു.
രോഷവും വിതുമ്പലുമായി സഹോദരി
തലശ്ശേരി: മാതാപിതാക്കളെയും സ്വന്തം കുഞ്ഞിനെയും വിഷംനൽകി കൊലെപ്പടുത്തിയ കേസിൽ ഇളയസഹോദരി അറസ്റ്റിലായപ്പോഴും ഇതിെൻറ പിന്നിൽ അവളായിരിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു സന്ധ്യ. ‘സൗമ്യയാണ് ഇതൊക്കെ ചെയ്തതെന്ന് വിശ്വസിച്ചിരുന്നില്ല, പൊലീസിൽ കുറ്റം സമ്മതിച്ചശേഷമാണ് വിശ്വസിച്ചത്’ -സന്ധ്യ വിതുമ്പേലാടെ പറഞ്ഞു. ‘മാതാവിെൻറ മരണശേഷം ഒരു ചെറുപ്പക്കാരനെ സൗമ്യ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ആലോചനകൾ പുരോഗമിക്കുന്നതിനിടയിലാണ് പിതാവ് മരിച്ചത്.
യുവാവിനെ വിവാഹം ചെയ്യാൻ പിതാവിനെ കൊലപ്പെടുത്തേണ്ട ആവശ്യമില്ല. അവളുടെ വിവാഹത്തിന് വീട്ടിൽ ആരും എതിരായിരുന്നില്ല. യുവാവിനെ വിവാഹം ചെയ്യുന്നതിന് എതിരായതിനാലാണ് പിതാവിനെ കൊന്നതെന്ന സൗമ്യയുടെ മൊഴി വിശ്വസിക്കാനാവില്ല. മക്കൾ നഷ്ടപ്പെട്ട സൗമ്യക്ക് പുതിയ വിവാഹം തുണയാകുെമന്ന വിശ്വാസമായിരുന്നു തങ്ങൾക്ക്.
െഎശ്വര്യ ആശുപത്രിയിൽ കിടക്കുേമ്പാൾ കുട്ടി ഛർദിക്കുന്ന ഫോേട്ടാെയടുത്ത് വാട്സ് ആപ്പിൽ അയച്ചുതന്നിരുന്നു. അന്വേഷിച്ചപ്പോൾ കീർത്തനയുടെ അവസ്ഥതന്നെയാണ് െഎശ്വര്യക്കുമെന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് കുട്ടി മരിച്ചു. അമ്മ രോഗബാധിതയായപ്പോൾ കിണറ്റിലെ വെള്ളത്തിലെ അമോണിയയെക്കുറിച്ചാണ് സംസാരിച്ചത്. അമ്മയുടെയും അച്ഛെൻറയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് സൗമ്യ എതിരായിരുന്നെന്നും സന്ധ്യ പറഞ്ഞു. അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ലെന്നും സന്ധ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
