കോടതി റിപ്പോര്‍ട്ടിങ്: ഇനിയുണ്ടാകുന്ന പ്രശ്നങ്ങള്‍ നിയമവഴിയില്‍ നേരിടും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോടതി റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ഇനിയുണ്ടാകുന്ന പ്രശ്നങ്ങള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടില്ല. എന്നാല്‍, അപൂര്‍വം ചിലയിടങ്ങളില്‍ തടസ്സം നേരിട്ടതായി അറിഞ്ഞിട്ടുണ്ട്. വിലക്ക് നീക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് കത്ത് നല്‍കിയിട്ടില്ല.
എന്നാല്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി റിപ്പോര്‍ട്ടിങ്ങിന് തടസ്സമുണ്ടാകുന്നത് പരിഹരിക്കുന്നതിനും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കുന്നതിനും സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. തടസ്സങ്ങളുണ്ടാകില്ളെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ഉറപ്പുവരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.