Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പിണറായി പ്രേമം’; മാസപ്പടി കേസ് നിലപാടിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു

text_fields
bookmark_border
‘പിണറായി പ്രേമം’; മാസപ്പടി കേസ് നിലപാടിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു
cancel

തിരുവനന്തപുരം: മാസപ്പടി കേസിൽ സർക്കാർ കോടതിയിലെടുത്ത നിലപാടിനെ ചൊല്ലി കോൺഗ്രസ് പോര് പുകയുന്നു. പാർലമെന്‍ററി പാർട്ടിയിൽ ഒറ്റപ്പെട്ടെങ്കിലും പുറത്തും ഒപ്പം കോൺഗ്രസ് സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലും നിലപാട് ആവർത്തിച്ച മാത്യു കുഴൽനാടൻ വിട്ടുകൊടുക്കാൻ തയാറല്ലെന്ന കൃത്യമായ സൂചനയാണ് നൽകുന്നത്. ഉമ്മൻചാണ്ടിയെ വേട്ടയാടിയവരോട് എന്തിന് ‘സോഫ്റ്റ് കോർണർ’എന്ന നിലപാടാണ് കുഴൽനാടന്.

പിന്നാലെ കെ.പി.സി.സി മാധ്യമ വിഭാഗത്തിന്‍റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇതേച്ചൊല്ലി ചേരിപ്പോരിന് സമാനമായ സാഹചര്യങ്ങളുണ്ടായി. തർക്കത്തിന്‍റെ സ്ക്രീൻ ഷോട്ടുകളടക്കം പുറത്തുന്നു വന്നു. അതേ സമയം ഉമ്മൻചാണ്ടിക്ക് നീതി കിട്ടിയിട്ടില്ലെന്നും എന്നാൽ അതു പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോൺഗ്രസ് ശൈലിയല്ലെന്ന് പ്രതികരിച്ച് ചാണ്ടി ഉമ്മനും രംഗത്തെത്തി. ഇ.ഡി പലയിടത്തും രാഷ്ട്രീയ വേട്ട നടത്തിയിട്ടുണ്ട്. അങ്ങനെ ഒരു വേട്ടയാടൽ എന്ന ഫീൽ ഇവിടെ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഒറ്റപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാത്യു കുഴൽനാടന് പിന്തുണയുമായി കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ വളരെ വ്യക്തതയുള്ള ഒരാളാണ് മാത്യുവെന്നും അതുകൊണ്ട് അദ്ദേഹത്തെ ആരും ഇട്ടു കളിക്കാൻ നോക്കേണ്ടെന്നും സംരക്ഷിക്കാന്‍ ഞങ്ങളെയൊക്കെയുണ്ടെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇതിനിടെ മൂവാറ്റുപുഴയിലെ വേദിയിലും പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലും മാത്യു നിലപാട് ആവർത്തിച്ചു.

‘സോളാർ കേസ് അന്വേഷിച്ച് ശിവരാജൻ കമീഷന് മുന്നിൽ നേരിയ പുഞ്ചിരിയോടെ ഇരിക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം ഇപ്പോൾ കാണുമ്പോഴും വൈകാരികത ഉണ്ടാക്കുന്നുവെന്നായിരുന്നു മാത്യുവിന്‍റെ പ്രതികരണം. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ ഈ ലോകത്തിനു മുമ്പിൽ വിചാരണ ചെയ്ത കാഴ്ച അങ്ങനെ പെട്ടെന്ന് മറക്കാനാകില്ല. ഒരു കുറ്റവാളിയെ പോലെ കേരളത്തിനു മുമ്പിൽ വിചാരണ ചെയ്യപ്പെട്ട ഉമ്മൻചാണ്ടിയുടെ വേദന അങ്ങനെ മറക്കാൻ എളുപ്പമല്ലെന്നും മാത്യു തുറന്നടിക്കുന്നു.

സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് വികാരമല്ല, മറിച്ച് വിവേകമാണ് അടിസ്ഥാനമാകേണ്ടതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമാണ് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ. മുരളീധരൻ അടക്കമുള്ള നേതാക്കൾ. ചാടിക്കയറി എഫ്.ഐ.ആർ ഇട്ടാൽ സി.പി.എം അതിനെ രാഷ്ട്രീയ ആയുധമാക്കുമെന്നും അതൊഴിവാക്കാനുള്ള രാഷ്ട്രീയ ലൈൻ കൃത്യമാണെന്നുമാണ് രമേശ് ചെന്നിത്തലയുടെയും നിലപാട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - “‘Pinarayi Love’: Factional Feud Intensifies Within Congress Over Its Stand on the Masapadi Case
Next Story