പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിയുടെ തലയിൽ കെട്ടിവെക്കാനാണ് പിണറായിയുടെ ശ്രമം -പി.വി അൻവർ
text_fieldsമലപ്പുറം: പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണുമെന്ന് നിലമ്പൂർ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ. മൈക്ക് കിട്ടുമ്പോൾ എന്ത് വിളിച്ച് പറയരുതെന്ന് സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദൻ മാഷെ പിണറായി താക്കീത് ചെയ്തതിൽ തനിക്ക് അതിശയമില്ല. നിലമ്പൂരിലെ പരാജയത്തിന്റെ ഉത്തരാവാദിത്വം പാർട്ടി സെക്രട്ടറിയുടേയും സഖാക്കളുടെയും തലയിൽവെക്കാനുള്ള അടവ് മാത്രമാണ് ഇതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സി.പി ഐ.എം വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തിൽ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാർത്ത കേട്ടു.
മൈക്ക് കിട്ടുമ്പോൾ എന്തും വിളിച്ചു പറയരുതെന്ന് “സംസ്ഥാന സെക്രട്ടറിയായ” ഗോവിന്ദൻ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!!!!!
എനിക്ക് അതിശയം തോന്നിയില്ല.പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇത്.
പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണും!!!!സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

