Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്ന പിണറായിയെ വെടിവെച്ചു ​കൊല്ലാൻ തോന്നി, തന്റെയും കുടുംബത്തിന്റെയും ശാപം കിട്ടും -ഉഷ ജോർജ്

text_fields
bookmark_border
എല്ലാം പിണറായിയുടെ കളിയെന്നും ഉഷ ജോർജ്
pc george with wife
cancel
Listen to this Article

ഇടുക്കി: പി.സി ജോർജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാരോപിച്ച് ഭാര്യ ഉഷ ജോർജ്. എന്നെ പീഡിപ്പിക്കാത്ത ഒരു വ്യക്തിയുണ്ടെങ്കിൽ അത് പി.സി ജോർജ് ആണ് എന്ന് പറഞ്ഞ ആളാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

അപ്പനു തുല്യമാണെന്നു പറഞ്ഞ വ്യക്തിയാണ്. നിരപരാധിയെ പിടിച്ച് ജയിലിലടച്ചതിന് മുഖ്യമ​ന്ത്രി അനുഭവിക്കും. ഇതു പോലെ കുടുംബത്തെ തകർക്കാൻ നടക്കുന്ന ഒരാളെ വെടിവെച്ചു കൊല്ലണമെന്നാണ് മനസിൽ തോന്നിയത്. ഈ കേസിന്റെ പിന്നിലുള്ളവർക്ക് ശാപം കിട്ടുമെന്നും ഉഷ ജോർജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്ന നടപടിയല്ല സ്വീകരിച്ചിരിക്കുന്നതെന്ന് പി.സി ജോർജിന്റെ മരുമകൾ പാർവതി ഷോൺ ​പ്രതികരിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pinarayi is trying to destroy the family should be shot and killed, - Usha George
Next Story