Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 6:56 AM GMT Updated On
date_range 21 Oct 2020 6:56 AM GMTമുഖ്യമന്ത്രി സകല അഴിമതിയുടെയും കേന്ദ്ര ബിന്ദു -മുല്ലപ്പള്ളി
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സകല അഴിമതിയുടെയും കേന്ദ്ര ബിന്ദുവാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മദ്യമുക്ത കേരളമെന്ന് നടീനടന്മാരെ ഉപയോഗിച്ച് പരസ്യം ചെയ്തവർ എല്ലാ ബാറുകളും തുറന്നു. സംസ്ഥാനത്ത് ഇപ്പോൾ ബാറുകളുടെ വസന്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വലിയ ആദർശ പ്രസംഗമാണ് നടത്തുന്നത്. മുഖ്യമന്ത്രി അവസരവാദത്തിന്‍റെ അപോസ്തലനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story