സ്വർണ്ണപ്പാളി വിവാദത്തിനിടെ പിണറായി ഡൽഹിയിൽ; മോദിയേയും അമിത് ഷായേയും കാണും
text_fieldsന്യൂഡൽഹി: കേരളത്തിൽ സ്വർണപ്പാളി വിവാദം കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കരുതുന്ന മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള ശ്രമവും നടത്തുന്നുണ്ട്. വയനാട് ദുരന്ത സഹായത്തിന്റെ പേരിലാണ് കൂടിക്കാഴ്ചയെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും കേരള ഹൗസിൽനിന്ന് സ്ഥിരീകരണമില്ല.
മുഖ്യമന്ത്രി ബുധനാഴ്ച എത്തുന്ന കാര്യം സ്ഥിരീകരിച്ച കേരള ഹൗസ് കൂടിക്കാഴ്ച സംബന്ധിച്ച ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി ഒറ്റക്കാണോ കൂടെ ഉദ്യോഗസ്ഥർ ആരെങ്കിലും വരുന്നുണ്ടോ എന്നീ കാര്യങ്ങളും കേരള ഹൗസിനെ അറിയിച്ചിട്ടില്ല.
ഈയടുത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചകൾ കൊണ്ട് കേരളത്തിന് ഒന്നും ലഭിച്ചില്ലെങ്കിലും ഉന്നത ബി.ജെ.പി നേതാക്കളുമായുള്ള ബന്ധം ഊഷ്മളമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാൻ കേരള ഹൗസിലേക്ക് വന്ന നിർമല സീതാരാമൻ പ്രഭാത ഭക്ഷണം ഒരുമിച്ചാക്കുകയും ചെയ്തു. അതിനുശേഷം ലോട്ടറി നികുതി കുറക്കാനായി തന്നെ വന്ന് കണ്ട ഇടതുമുന്നണി നേതാക്കളോട് പിണറായിയെ പുകഴ്ത്തി ധനമന്ത്രി സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

