കാഴ്ച പരിമിതിയുള്ള കുട്ടികള്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്ച പരിമിതിയുള്ള കുട്ടികളെത്തേടി 24 മണിക്കൂറിനുള്ളില് മുഖ്യമന്ത്രി പിണറായി വിജയെൻറ സമ്മാനമെത്തി. നവംബര് രണ്ടിന് വൈകീട്ടാണ് വഴുതക്കാട് സര്ക്കാര് അന്ധവിദ്യാലയത്തിലെ ഒന്നുമുതല് 12 വരെ ക്ലാസുകളില് പഠിക്കുന്ന മുപ്പതോളം കുട്ടികള് മുഖ്യമന്ത്രിയെ സന്ദര്ശിച്ച്് അവരുടെ ആവശ്യങ്ങളുന്നയിച്ചത്.
യു.പി തലം മുതലുള്ള 20 കുട്ടികള്ക്ക് ലാപ്ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ പ്രധാന ആവശ്യം. ഇത് 24 മണിക്കൂറിനുള്ളില് പരിഗണിച്ചു മൂന്നാം തീയതി നാലോടെ 20 ലാപ്ടോപ്പുകള് സ്കൂളിലെത്തിക്കുകയായിരുന്നു.
ഭിന്നശേഷി നൈപുണ്യ കേന്ദ്രം അനുവദിക്കുക, ഭിന്നശേഷിക്കാര്ക്കുള്ള ഭക്ഷണവിഹിതം 50 രൂപയില്നിന്ന് 100 രൂപയായി ഉയര്ത്തുക, വഴുതക്കാട് ഗവ. അന്ധവിദ്യാലയം ഹൈസ്കൂളായി ഉയര്ത്തുക, കേരള വിദ്യാഭ്യാസ ചട്ടങ്ങളില് ഭിന്നശേഷിക്കാര്ക്കുള്ള സ്കൂളുകെള കൂടി ഉള്പ്പെടുത്തുക, രോഗബാധിതയായ ഹലീനക്ക് ചികിത്സ സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അനുഭാവപൂര്വം പരിഗണിക്കാമെന്ന് സന്ദര്ശനവേളയില് കുട്ടികള്ക്ക് മുഖ്യമന്ത്രി വാക്ക് നല്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
