വീഴ്ചകൾ നോക്കിനിന്ന പ്രതിപക്ഷം
text_fieldsസർക്കാറിനെ നേർവഴിക്ക് നയിക്കാൻ പ്രതിപക്ഷത്തിന് ഉത്തരവാദിത്തമുണ്ട്. അതിനാൽ ഭരണത്തെ വിലയിരുത്തുന്നതിനൊപ്പം പ്രതിപക്ഷപ്രവർത്തനവും വിലയിരുത്തെപ്പടേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിെൻറ ഘടനയിൽ കാര്യമായ മാറ്റം ഉണ്ടായി. മുഖ്യഘടകകക്ഷിയായ കേരള കോൺഗ്രസ്-മാണിഗ്രൂപ് പതിറ്റാണ്ടുകൾ നീണ്ട യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് ഒറ്റക്ക് നിൽക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായിരുന്നു.
പ്രതിപക്ഷ ഉപനേതാവായിരുന്ന ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് കളംമാറി. നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവികളൊന്നും ഏറ്റെടുക്കാൻ സന്നദ്ധമെല്ലന്ന നിലപാടിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുന്നു. ചുരുക്കത്തിൽ പുതിയ നേതൃനിരയാണ് പ്രതിപക്ഷത്തെ നയിക്കുന്നത്. ഭരണനേട്ടങ്ങെളക്കാൾ രണ്ടുമന്ത്രിമാരുെട രാജിയിലേക്ക് കാര്യങ്ങളെത്തിച്ച വിവാദങ്ങളാണ് സർക്കാറിനെ വലക്കുന്നത്. പക്ഷേ, പ്രതിപക്ഷമെന്ന നിലയിൽ അതൊന്നും വേണ്ടവിധം ഉപയോഗെപ്പടുത്താൻ യു.ഡി.എഫിന് സാധിച്ചില്ല. സ്വാശ്രയ പ്രശ്നത്തിലും വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിക്കുന്ന കാര്യത്തിലും സർക്കാറിെൻറ നിലപാടിനോട് ഭരണമുന്നണിക്കകത്ത് തന്നെ എതിർപ്പുകളുണ്ട്. എന്നാൽ, പ്രതിപക്ഷത്തിന് അവ പൊതുസമൂഹത്തിൽ വേണ്ടവിധം പ്രതിഫലിപ്പിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
