സർക്കാർ രണ്ടാം വാർഷികം ഇന്ന്; കുറ്റപത്രവുമായി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ സമാപനം ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാറിന്‍റെ വാർഷികത്തിൽ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ സർക്കാറിന്‍റെ നേട്ടങ്ങളുടെ പ്രഖ്യാപനമായിരിക്കും വാർഷിക ആഘോഷവേള. വികസന-ക്ഷേമ രംഗങ്ങളിലെ നേട്ടങ്ങൾ വിശദീകരിക്കും.
ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതികൊള്ളക്കുമെതിരെയാണ് സെക്രട്ടേറിയറ്റ് വളയൽ സമരമെന്ന് യു.ഡി.എഫ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചമുതൽ സെക്രട്ടേറിയറ്റിന്‍റെ എല്ലാ കവാടങ്ങളും ഉപരോധിക്കാനാണ് നീക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നൽകും. ഇതിന്‍റെ ഭാഗമായി പ്രതിഷേധവാരം ആചരിക്കും. ഭരണത്തകർച്ചയും അരാജകത്വവും മാത്രമാണ് ഇടത് സർക്കാറിന്റെ കൈമുതൽ. എല്ലാ വകുപ്പുകളും പൂർണ പരാജയമാണ് -ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

