അടിയന്തരാവസ്ഥയുടെ ഇരകൾക്ക് ആനുകൂല്യം നൽകേണ്ടെന്ന് സർക്കാർ
text_fieldsആലപ്പുഴ: അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിെൻറ കൊടിയ പീഡനങ്ങൾക്ക് ഇരയായവർക്ക് ആനുകൂല്യം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. അടിയന്തരാവസ്ഥ വിരുദ്ധ സമരങ്ങളിൽ പെങ്കടുത്ത് മർദനവും പീഡനവുമനുഭവിച്ചവരുടെ സംഘടനയായ അസോസിയേഷൻ ഒാഫ് ദി എമർജൻസി വിക്ടിംസിന് ആഭ്യന്തര വകുപ്പ് നൽകിയ മറുപടിയിലാണ് ആനുകൂല്യം നൽകേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥയുടെ ഇരകൾക്ക് പെൻഷനും ചികിത്സ അലവൻസും നൽകുന്നുണ്ട്. അടിയന്തരാവസ്ഥയിൽ കേരളത്തിൽ മിസ, ഡി.െഎ.ആർ എന്നിവ പ്രകാരം 7134 പേരാണ് അറസ്റ്റിലായത്. അറസ്റ്റുപോലും രേഖപ്പെടുത്താതെ തുറുങ്കിലടക്കപ്പെട്ടവരും ഏറെയുണ്ട്. അടിയന്തരാവസ്ഥക്ക് എതിരെ നടന്ന സമരത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും പെങ്കടുത്തവർക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ ആനുകൂല്യങ്ങൾ നൽകണമെന്നും മരിച്ചവരുടെ ആശ്രിതരെ സംരക്ഷിക്കണമെന്നും മർദനങ്ങൾക്ക് ഇരയായവർക്ക് ചികിത്സ സഹായം നൽകണമെന്നുമായിരുന്നു അസോസിയേഷെൻറ ആവശ്യം.
2016 ഒക്ടോബർ 10ന് നൽകിയ നിവേദനത്തിന് അഡീഷനൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി ഒപ്പുവെച്ച മറുപടി കഴിഞ്ഞ ഏപ്രിൽ 15നാണ് സർക്കാർ ഇറക്കിയത്. സർക്കാർ നിലപാട് ഞെട്ടലുണ്ടാക്കിയെന്ന് അസോസിയേഷൻ പ്രസിഡൻറ് രാജശേഖരപ്പണിക്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. ആനുകൂല്യം നൽകണമെന്നാവശ്യപ്പെട്ട് തടവുകാരുടെ ഏകോപന സമിതിക്കുവേണ്ടി പി.സി. ഉണ്ണിച്ചെക്കനും ടി.എൻ. ജോയിയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനം നൽകി മറുപടിക്ക് കാത്തിരിക്കുേമ്പാഴാണ് സർക്കാർ നിലപാട് പുറത്തുവന്നത്. ഇത് പ്രതിഷേധാഹർമാണെന്ന് കുറ്റപ്പെടുത്തിയ ടി.എൻ. ജോയി അധികാര കേന്ദ്രങ്ങളുടെ കണ്ണ് തുറക്കും വരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
