Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്​സിൻ പ്രതിസന്ധിയിൽ...

വാക്​സിൻ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന്​ പിണറായി; 11 ബി.ജെ.പിയിതര മുഖ്യമന്ത്രിമാർക്ക്​ കത്തയച്ചു

text_fields
bookmark_border
വാക്​സിൻ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന്​ പിണറായി; 11 ബി.ജെ.പിയിതര മുഖ്യമന്ത്രിമാർക്ക്​ കത്തയച്ചു
cancel

തിരുവനന്തപുരം: വാക്​സിൻ പ്രതിസന്ധിയിൽ കേന്ദ്രസർക്കാറിനെതിരെ യോജിച്ച നീക്കത്തിന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട്​ ബി.ജെ.പിയിതര മുഖ്യമന്ത്രിമാർക്ക്​ പിണറായി വിജയൻ കത്തയച്ചു. 11 മുഖ്യമന്ത്രിമാർക്കാണ്​ കത്ത്​ നൽകിയത്​. വാക്​സിൻ വിഷയത്തിൽ സഹകരണം ആവശ്യപ്പെട്ടാണ്​ പിണറായിയുടെ കത്ത്​​.

തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ സിങ്​ ബാദൽ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്​, പശ്​ചിമബംഗാൾ മുഖ്യമ​ന്ത്രി മമത ബാനർജി, ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​, രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ എന്നിവർക്കാണ്​ പിണറായി കത്തയച്ചത്​.

കോവിഡിന്‍റെ രണ്ടാം തരംഗം അതീവരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും വാക്​സിൻ നൽകുന്നതിൽ നിന്ന്​ കേന്ദ്രം ഒളിച്ചോടുകയാണെന്ന്​ കത്തിൽ പറയുന്നു. ജനങ്ങൾക്ക്​ വാക്​സിൻ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടേത്​ മാത്രമായി മാറിയിട്ടുണ്ട്​. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക്​ ഇത്​ താങ്ങാവുന്നതിലും അപ്പുറമാണെന്നും പിണറായി വിജയൻ കത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayancovid vaccine
News Summary - Pinarayi for concerted action against Center in vaccine crisis; Letters were sent to 11 non-BJP chief ministers
Next Story