Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ആക്രമിക്കപ്പെട്ട...

നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചന ഇല്ലെന്ന് താൻ പറഞ്ഞിട്ടില്ല- പിണറായി

text_fields
bookmark_border
നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചന ഇല്ലെന്ന് താൻ പറഞ്ഞിട്ടില്ല- പിണറായി
cancel

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരമാർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഗൂഢാലോചന ഇല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഗൂഢാലോചന ഇല്ല എന്ന വാര്‍ത്ത ഒരു മാധ്യമത്തില്‍ വന്നിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണ് താന്‍ പ്രതികരിച്ചത്. പൊലീസ് അന്വേഷണം തുടരട്ടെയെന്നും താന്‍ പറഞ്ഞിരുന്നു. കാള പെറ്റെന്ന് കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും പിണറായി പരിഹസിച്ചു.

നടിക്കെതിരായ ആക്രമണത്തിൽ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറയുമ്പോള്‍ ജനം ഏത് വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചിരുന്നു. കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന നിലപാടാണ് പൊലീസിനുള്ളത്. 

Show Full Article
TAGS:CM Pinarayi actress attacked 
Next Story