പിണറായിയിലെ ദുരൂഹമരണങ്ങൾ എട്ടുവയസ്സുകാരിയുടെ മൃതദേഹം പരിശോധനക്കായി പുറത്തെടുത്തു
text_fieldsതലശ്ശേരി: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ച ദുരൂഹസംഭവത്തിൽ ഒമ്പതുവയസ്സുകാരിയുടെ മൃതദേഹം പരിശോധനക്കായി പുറത്തെടുത്തു. കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവര്‍ മരിച്ച സംഭവത്തിൽ അന്വേഷണത്തിെൻറ ഭാഗമായി െഎശ്വര്യയുടെ മൃതദേഹത്തിെൻറ അവശിഷ്ടങ്ങളാണ് ശേഖരിച്ചത്. സബ്ഡിവിഷനൽ മജിസ്ട്രേറ്റിെൻറ അനുമതിയോടെയാണ് മൂന്നുമാസം മുമ്പു മരിച്ച െഎശ്വര്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ െപാലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പുറത്തെടുത്തത്.
സയൻറിഫിക് അസിസ്റ്റൻറ് സുധി രേഖ, വിരലടയാളവിദഗ്ധ സിന്ധു മധു എന്നിവരും സംഘത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 5.15നാണ് അവസാനിച്ചത്. ആന്തരികാവയവങ്ങള്‍ ശേഖരിച്ചശേഷം മൃതദേഹം അതേസ്ഥലത്ത് സംസ്കരിച്ചു. ശേഖരിച്ചവ പരിശോധനക്കായി ചൊവ്വാഴ്ച തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയക്കും.
പടന്നക്കര വി. കരുണാകരൻ മാസ്റ്റർ റോഡിലെ വീട്ടുവളപ്പിൽ വീടിനോട് ചേർന്നായിരുന്നു െഎശ്വര്യയുടെ മൃതദേഹം സംസ്കരിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് സംഭവത്തിൽ ധർമടം െപാലീസ് കേസെടുത്തത്. എ.എസ്.പി ചൈത്ര തെരേസ ജോൺ, തഹസിൽദാർ ടി.വി. രഞ്ജിത്ത്, തലശ്ശേരി സി.െഎ കെ.ഇ. പ്രേമചന്ദ്രൻ, ധർമടം എസ്.െഎ എം. അനിൽകുമാർ, ഫോറൻസിക് വിദഗ്ധർ, ഡോഗ്സ്ക്വാഡ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. മാതാപിതാക്കളും രണ്ട് മക്കളും ദുരൂഹസാഹചര്യത്തിൽ മരിച്ച കുടുംബത്തിൽ അവശേഷിക്കുന്ന ഏക അംഗം സൗമ്യ (28) തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 17 നാണ് സൗമ്യയെ ഛർദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദിയെ തുടര്‍ന്നാണ് സൗമ്യയുടെ മാതാപിതാക്കളും രണ്ട് മക്കളും മരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളജിലെയും തലശ്ശേരി ജനറല്‍ ആശുപത്രിയിലെയും വിദഗ്ധസംഘം സൗമ്യയെ പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
