Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചില വികൃത മനസ്സുകൾ നമുക്കിടയിൽ ഉണ്ടാകും; ഷാജിക്കെതിരെ മുഖ്യമന്ത്രി

text_fields
bookmark_border
ചില വികൃത മനസ്സുകൾ നമുക്കിടയിൽ ഉണ്ടാകും; ഷാജിക്കെതിരെ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കെ.എം. ഷാജി എം.എൽ.എക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത വിമർശനം. എം.എൽ.എയുടെ പ്രസ്താവന അമ്പരപ്പുള വാക്കിയെന്നും ഒരു പൊതുപ്രവർത്തകനിൽനിന്നും പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകൾ അല്ല അവയെന്നും മുഖ്യമന്ത്രി പറഞ ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ശുദ്ധനുണ പറഞ്ഞ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. അതാണ് പൊതുസമൂഹം എന്ന് കരുതരുത്. അതാണ് നാടെന്ന് തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തിൽ ഒന്നിച്ചു നിൽക്കുകയാണ്. ഒരു സംശയവും അക്കാര്യത്തിൽ വേണ്ട.

നമുക്ക് ഒന്നിച്ചുതന്നെ നേരിടാനും അതിജീവിക്കാനും കഴിയും. ഷാജിയുടെ വാക്കുകളോട് അദ്ദേഹത്തിന്‍റെ പാർട്ടി നേതൃത്വം പ്രതികരിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ, കൃപേഷ്, ശരത്ത്‌ ലാൽ, ഷുഹൈബ്‌ കേസുകളിൽ മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ പറ്റി. അതുകൊണ്ട് സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി സർക്കാർ ഫണ്ടിലേക്ക്‌ നൽകണമെന്നാണ് എം.എൽ.എ പരിഹസിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pinarayi criticize km shaji kerala news
Next Story