നാം മുന്നോട്ട്: ടെലിവിഷൻ ഷോയുമായി പിണറായിയും
text_fieldsതൃശൂർ: പരാതി പരിഹാര പരിപാടിയുടെ മുഖം പരിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ടെലിവിഷൻ ഷോയുമായി വരുന്നു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ദൂരദർശനിൽ തുടങ്ങിവെച്ച ജനങ്ങളുടെ പരാതി പരിഹാര പരിപാടിയുടെയും കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഉമ്മൻ ചാണ്ടി നടത്തിയ ‘സുതാര്യ കേരളം’ പരിപാടിയുടെയും പരിഷ്കൃത രൂപമാണ് പിണറായി വിജയൻ ഷോ. ‘നാം മുന്നോട്ട്’ എന്നാണ് ഇതിെൻറ പേര്. 22 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി ദൂരദർശനിൽ മാത്രമല്ല, മറ്റ് ചാനലുകളിലും ഒരേ സമയത്ത് സംപ്രേഷണം ചെയ്യും.
മുമ്പ് മാധ്യമ പ്രവർത്തക ആയിരുന്ന ആറന്മുള എം.എല്‍.എ വീണാ ജോര്‍ജാണ് ഷോയുടെ അവതാരക. ഓരോ വിഷയത്തെ അധികരിച്ചുള്ള ചർച്ച ആയിരിക്കും പരിപാടിയുടെ ഓരോ ഭാഗങ്ങളും. വീണക്കൊപ്പം വിദഗ്ധരും പങ്കെടുക്കും. പ്രേക്ഷകർക്കും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാം. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകും. തിരുവനന്തപുരം തിരുവല്ലത്തെ കേരള സ്റ്റേറ്റ് ഫിലിം െഡവപെ്മെൻറ് കോർപറേഷെൻറ ഉടമസ്ഥതയിലുള്ള ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.
സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് (സെൻറര്‍ ഫോര്‍ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി) ആണ് പരിപാടി നിർമിക്കുന്നത്. സംപ്രേഷണം എന്ന് തുടങ്ങണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
