Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയും...

പിണറായിയും സുരേന്ദ്രനും സയാമിസ് ഇരട്ടകള്‍ –കെ. സുധാകരൻ

text_fields
bookmark_border
കെ. സുധാകരൻ
cancel
camera_alt

കെ. സുധാകരൻ

കൊ​ല്ലം: കേ​ര​ള​ത്തി​ന്റെ ക​രി​മ​ണ​ല്‍ വി​റ്റ് പ​ണ​മാ​ക്കി കൈ​തോ​ല​പ്പാ​യ​യി​ല്‍ കൊ​ണ്ടു പോ​കു​ക​യും 51 ഏ​ക്ക​ര്‍ ഭൂ​മി ക​രി​മ​ണ​ല്‍ ക​മ്പ​നി​ക്ക് ക്ര​മ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​ന്‍ വ​ഴി​വി​ട്ടു പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്​​ത മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​ര​ണ​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് ​കെ. ​സു​ധാ​ക​ര​ൻ. മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ല്‍ ഇ​രു​ന്നാ​ണ് അ​ഴി​മ​തി ന​ട​ത്തി​യ​ത്. ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നോ ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ല്‍ രാ​ജി​വെ​ച്ചു പോ​കാ​നോ പി​ണ​റാ​യി ത​യാ​റാ​ക​ണം. പി​ണ​റാ​യി​ക്കെ​തി​രേ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​തി​ഗു​രു​ത​ര​മാ​ണെ​ന്നും കൊ​ല്ല​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എ​സ്.​എ​ഫ്.​ഐ.​ഒ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത്ര​യും വ​ലി​യ അ​ഴി​മ​തി​യു​ടെ അ​ടി​വേ​രു​ക​ള്‍ ക​ണ്ടെ​ത്താ​നാ​കി​ല്ല. എ​ട്ടു മാ​സ​ത്തെ കാ​ലാ​വ​ധി ന​ല്‍കി​യ​തി​ലൂ​ടെ അ​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടാ​നാ​ണ് പ​ദ്ധ​തി. സി.​പി.​എം -ബി.​ജെ.​പി അ​ന്ത​ര്‍ധാ​ര സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​തി​കി​ട്ട​ണ​മെ​ങ്കി​ല്‍ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ സ​യാ​മി​സ് ഇ​ര​ട്ട​ക​ളെ​പ്പോ​ലെ സം​സാ​രി​ക്കു​ന്ന നേ​താ​ക്ക​ളാ​യി പി​ണ​റാ​യി വി​ജ​യ​നും ബി.​ജെ.​പി പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​നും മാ​റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siamese TwinsSurendranPinarayi VijayanK. Sudhakaran
News Summary - Pinarayi and Surendran are Siamese twins –K. Sudhakaran
Next Story