ലോക കേരളസഭയിൽ ധൂർത്തില്ല, പ്രതിപക്ഷത്ത് ഭിന്നതയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലോക കേരളസഭയിൽ ധൂർത്തില്ലെന്നും പരിപാടി ബഹിഷ്കരിച്ചതിൽ പ്രത ിപക്ഷത്ത് ഭിന്നതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ പ്രശ്നത്തിെൻറ പേ രിൽ ബഹിഷ്കരിച്ച നിലപാട് നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ അവരുടെ ഇടയിലും മുന്നണിയിലും വ്യത്യസ്ത അഭിപ്രായമുണ്ട്.
പെങ്കടുക്കണമെന്ന അഭിപ്രായമുള്ളവർ ആ മുന്നണിയിലുണ്ട്. ചിലരുടെ നിർബന്ധബുദ്ധി കാരണം ഇങ്ങനെ അവസ്ഥ വന്നതാണ്. പൗരത്വ വിഷയത്തിലെ യോജിച്ച പ്രക്ഷോഭത്തിെൻറ കാര്യത്തിൽ കോൺഗ്രസിലെ ചില നേതാക്കളുടെ അഭിപ്രായം കണ്ടില്ലേയെന്ന് ചോദിച്ച മുഖ്യമന്ത്രി നാടിനെ കുറിച്ച് ചിന്തിക്കുന്നവർക്ക് അങ്ങനെ അഭിപ്രായം പറയാനാകില്ലെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയുടെ ഹാൾ നന്നാക്കിയതിൽ ആേക്ഷപം ഉന്നയിക്കേണ്ട കാര്യമില്ല. അന്താരാഷ്ട്രതല പരിപാടികൾ വരെ നടത്താവുന്ന വിധമാണ് ഹാൾ നവീകരിച്ചത്. അത് ധൂർത്താണോ?. ധൂർത്ത് എന്ന പദം നിഘണ്ടുവിലുണ്ട്. ചിലരെല്ലാം ധൂർത്ത് നടത്തിയിട്ടുണ്ട്. ധൂർത്ത് നടത്തുന്ന കൂട്ടരല്ല ഇപ്പോൾ അധികാരത്തിലിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
