വിദ്യാഭ്യാസരംഗം ചെന്നുപെടുന്നത് അപചയത്തിന്‍െറ ആഴത്തിലേക്ക് –മുഖ്യമന്ത്രി
text_fieldsകിളികൊല്ലൂര്‍ (കൊല്ലം): വിദ്യാഭ്യാസരംഗം അപചയത്തിന്‍െറ ആഴത്തിലേക്ക് ചെന്നുപെടുകയാണെന്നും ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.കെ.എം ആര്‍ട്സ് കോളജ് സുവര്‍ണ ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക-അനധ്യാപക നിയമനത്തിന് കേരളത്തിലെ മിക്ക സ്ഥാപനത്തിലും നടക്കുന്നത് ലേലം വിളിയാണ്. ആദ്യകാല കേരളത്തിന്‍െറ അഭിവൃദ്ധിയിലും വിദ്യാഭ്യാസത്തിന്‍െറ പുരോഗതിയിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇടപെട്ടിരുന്നു. ഇപ്പോഴങ്ങനെ പറയാനാകാത്ത സ്ഥിതിയാണ്.
സ്വകാര്യരംഗത്ത് നല്ല ഉദ്ദേശ്യശുദ്ധിയോടെ ധാരാളംപേര്‍ ധനം മുടക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തയാറാകുന്നുണ്ട്. മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ സ്വാഗതാര്‍ഹമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. സര്‍ക്കാറിന് തുറന്ന മനസ്സാണ്. തങ്ങള്‍കുഞ്ഞ് മുസ്ലിയാരുടെ പാത പിന്തുടരുന്ന ടി.കെ.എം ട്രസ്റ്റ് നടത്തുന്ന മാതൃകപരമായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
