Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം; 20 ലക്ഷത്തോളം പേർ ദർശനം നടത്തി

text_fields
bookmark_border
ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം; 20 ലക്ഷത്തോളം പേർ ദർശനം നടത്തി
cancel

ശബരിമല: ശബരിമലയിലേക്ക്‌ തീർഥാടകരുടെ പ്രവാഹം തുടരുന്നു. 20 ലക്ഷത്തിനടുത്ത്‌ തീർഥാടകരാണ്‌ ഇതുവരെ ദർശനം നടത്തിയത്‌.

മണ്ഡലകാല ആരംഭം മുതൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 19, 35,887 പേർ ദർശനം നടത്തി. മരക്കൂട്ടം മുതൽ തീർത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്.

അപൂർവം ചില നേരമൊഴിച്ചാൽ വലിയ നടപ്പന്തൽ തീർഥാടകരെ കൊണ്ട് നിറഞ്ഞ നിലയാണ് ഉള്ളത്. ഉഷ്ണ കാലാവസ്ഥ തീർഥാടകരെ ഏറെ വലയ്ക്കുന്നുണ്ട്. മണ്ഡല പൂജയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ വരും ദിവസങ്ങളിലും തീർഥാടകരുടെ എണ്ണത്തിൽ വർധനവ്‌ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pilgrims flock to Sabarimala; Around 2 million people visited
Next Story