Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല തീർഥാടക...

ശ​ബ​രി​മ​ല തീർഥാടക വാഹനങ്ങൾ നിലക്കൽ ബേസ്​ ക്യാമ്പിൽ പാർക്ക്​ ചെയ്യണം

text_fields
bookmark_border
sabarimala
cancel

ശ​ബ​രി​മ​ല: തീ​ര്‍ഥാ​ട​ക​ വാ​ഹ​ന​ങ്ങ​ള്‍ നി​ല​ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലെ പാ​ര്‍ക്കി​ങ്​ സ്ഥ​ല​ത്ത് നിർത്തിയിടണ​മെ​ന്ന്​ പൊ​ലീ​സ്. ഇതിനുശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി​നി​ല​ക്ക​ല്‍-​പ​മ്പ ചെ​യി​ന്‍ സ​ര്‍വി​സിൽ പ​മ്പ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാം. സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കാ​തെ വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ങ്ങു​ന്ന ഡ്രൈ​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ഭ​ക്ത​ർ​ക്ക്​ പ​മ്പ​യി​ല്‍ ഇ​റ​ങ്ങാം.

ഡ്രൈ​വ​ര്‍ വാ​ഹ​നം തി​രി​കെ നി​ല​ക്ക​ലി​ലെ​ത്തി പാ​ര്‍ക്ക് ചെ​യ്യ​ണം. പ​മ്പ ഗ​ണ​പ​തി കോ​വി​ലി​ലെ ന​ട​പ്പ​ന്ത​ലി​ലെ കൗ​ണ്ട​റി​ല്‍ വെ​ര്‍ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്ക് ചെ​യ്ത​വ​രു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തും.

പ​മ്പ​യി​ല്‍നി​ന്ന്​ സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യി​ല്‍ നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് പാ​ത ഉ​പ​യോ​ഗി​ക്കാ​തെ സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ് മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കാനോ ത​ങ്ങാനോ അ​നു​വാ​ദ​മി​ല്ല. പ​മ്പ ഗ​ണ​പ​തി കോ​വി​ലി​നു താ​ഴെ​യു​ള്ള പ​ന്ത​ളം രാ​ജ പ്ര​തി​നി​ധി​യു​ടെ മ​ണ്ഡ​പ​ത്തി​ന​ടു​ത്തു​നി​ന്ന്​ ല​ഭി​ക്കു​ന്ന ടാ​ഗ് കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍ കെ​ട്ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala pilgrimSabarimala News
News Summary - Pilgrim vehicles at Sabarimala should park at the Nilakkal base camp
Next Story