Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിലാത്തറ മോഷണം;...

പിലാത്തറ മോഷണം; നിരീക്ഷണ കാമറ ദൃശ്യം പുറത്ത്

text_fields
bookmark_border
cctv footage
cancel
camera_alt

നിരീക്ഷണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ

ചി​ത്രം

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ക​വ​ർ​ച്ച​യു​ടെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചു. ദൃ​ശ്യം പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ്. മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് പ​രി​യാ​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വീ​ണ്ടും ക​വ​ർ​ച്ച ന​ട​ന്ന​ത്. പി​ലാ​ത്ത​റ​യി​ലെ വ്യാ​പാ​രി​യും മു​സ് ലിം ​ലീ​ഗ് നേ​താ​വു​മാ​യ ന​ജ്മു​ദ്ദീ​ന്‍ പി​ലാ​ത്ത​റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​യ് കോ​ര്‍ണ​ര്‍ എ​ന്ന ക​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 5.30 ന് ​ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ട്‌ പൊ​ളി​ച്ച​താ​യി ക​ണ്ട​ത്. തു​ട​ര്‍ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 5750 രൂ​പ, 35,000 രൂ​പ​യു​ടെ സി​ഗ​ര​റ്റ്, സോ​പ്പ്, ടൂ​ത്ത് പേ​സ്റ്റ്, നോ​ട്ടു ബു​ക്കു​ക​ള്‍ എ​ന്നി​വ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം പ​രി​യാ​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​ന​ടു​ത്ത് ചെ​റു​താ​ഴം ക​ഫേ​യി​ല്‍ ക​യ​റി​യ ക​ള്ള​ന്‍ മേ​ശ​യു​ടെ പൂ​ട്ട് ത​ക​ര്‍ത്ത് 200 രൂ​പ​യു​ടെ ചി​ല്ല​റ നാ​ണ​യ​ങ്ങ​ള്‍ ക​വ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് പു​തി​യ പൂ​ട്ട് ഇ​ട്ട​ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 26 പ്ര​മാ​ദ​മാ​യ ക​വ​ര്‍ച്ച ന​ട​ന്ന പ​രി​യാ​രം പൊ​ലീ​സ് പ​രി​ധി​യി​ല്‍ ആ​കെ പി​ടി​കൂ​ടി​യ​ത് ചി​ത​പ്പി​ലെ പൊ​യി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് ന​ട​ത്തി​യ ക​വ​ര്‍ച്ച മാ​ത്ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKannur News
News Summary - Pilathara Theft- Surveillance camera footage is out
Next Story