Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രിയുടെ ചർമരോഗ...

ആശുപത്രിയുടെ ചർമരോഗ പരസ്യത്തിന് മോർഗൻ ഫ്രീമാന്റ ചിത്രം; വിവാദമായതോടെ മാറ്റി

text_fields
bookmark_border
morgan freeman hospital
cancel
camera_alt

മോർഗൻ ഫ്രീമാന്റ ചിത്രം ചർമരോഗ പരസ്യത്തിൽ

വ​ട​ക​ര: ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ ച​ല​ച്ചി​ത്ര താ​രം മോ​ർ​ഗ​ൻ ഫ്രീ​മാ​ന്റ ചി​ത്രം ച​ർ​മ​രോ​ഗ പ​ര​സ്യ​ത്തി​ന് സ്ഥാ​പി​ച്ച് വി​വാ​ദ​മാ​യ​തോ​ടെ മാ​റ്റി. വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​ണ് അ​രി​മ്പാ​റ, ഉ​ണ്ണി, പാ​ലു​ണ്ണി, സ്ക്വി​ൻ ടാ​ഗ് തു​ട​ങ്ങി​യ​വ​ക്കു​ള്ള ചി​കി​ത്സ​യു​ടെ പ​ര​സ്യ​ത്തി​നു​ള്ള ബോ​ർ​ഡി​ൽ അ​രി​മ്പാ​റ​യു​ള്ള മു​ഖ​മു​ള്ള മോ​ർ​ഗ​ൻ ഫ്രീ​മാ​ന്റ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

പ്ര​ശ​സ്ത ന​ട​നോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണി​തെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി പ​ര​സ്യ ബോ​ർ​ഡ് മാ​റ്റി. പ​ര​സ്യം ത​യാ​റാ​ക്കി​യ​വ​രി​ൽ​നി​ന്ന് ഉ​ണ്ടാ​യ പാ​ക​പ്പി​ഴ​യാ​ണ് പി​ശ​ക് വ​രു​ത്താ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ആ​ശു​പ​ത്രി​യു​ടെ എ​ഫ്.​ബി പേ​ജി​ലും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

നാ​ല് ദി​വ​സ​മാ​ണ് ബോ​ർ​ഡ് ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മോ​ർ​ഗ​ൻ ഫ്രീ​മാ​നെ തി​രി​ച്ച​റി​ഞ്ഞ​വ​രാ​ണ് പ​ര​സ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത് വി​മ​ർ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Morgan FreemancontroversyDermatology
News Summary - Picture of Morgan Freeman For hospital dermatology advertising; Replaced after controversy
Next Story