Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബുർഖ ധരിച്ച പെൺകുട്ടികളോടൊപ്പം പൊലീസുകാരൻ; കേരളത്തിലെ വനിത പൊലീസ്​ സേനയെന്ന്​ വ്യാജപ്രചാരണം
cancel
Homechevron_rightNewschevron_rightKeralachevron_right'ബുർഖ ധരിച്ച...

'ബുർഖ ധരിച്ച പെൺകുട്ടികളോടൊപ്പം പൊലീസുകാരൻ'; കേരളത്തിലെ വനിത പൊലീസ്​ സേനയെന്ന്​ വ്യാജപ്രചാരണം

text_fields
bookmark_border

ന്യൂഡൽഹി: പൊലീസുകാരനൊപ്പം നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികളുടെ ചിത്രം ​േകരളത്തിലെ വനിത പൊലീസ്​ സേനയുടേതെന്ന്​ വ്യാജപ്രചാരണം. വിദ്വേഷ കമൻറുകളുമായി ട്വിറ്റർ, ​ഫേസ്​ബുക്ക്​ എന്നിവയിലൂടെയാണ്​ ചിത്രം പ്രചരിപ്പിക്കുന്നത്​.

'ആശ്ച​ര്യപ്പെടരുത്​. ഇത്​ സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ്​ സേനയാണ്​. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ' എന്ന അടിക്കുറി​േപ്പാടെയാണ്​ സംഘപരിവാർ അനുകൂലികൾ ചിത്രം വൻതോതിൽ പ്രചരിപ്പിക്കുന്നത്​.

യഥാർഥത്തിൽ കാസർകോട്​ ജില്ലയിലെ ഉളിയത്തടുക്ക അറബിക്​ കോളജിലെ ചിത്രമാണ്​ വർഗീയ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതെന്ന്​ ഇതി​െൻറ യാഥാർഥ്യം വ്യക്തമാക്കി നൽകിയ റിപ്പോർട്ടിൽ ഇന്ത്യ ടുഡെ വിശദീകരിച്ചു​. 2017ലാണ്​ ചിത്രം പകർത്തിയത്​. അന്ന്​ ജില്ല പൊലീസ്​ മേധാവിയായിരുന്ന കെ.ജി. സൈമണാണ്​ ചിത്രത്തിലെ പൊലീസുകാരൻ. ബുർഖ ധരിച്ചിരിക്കുന്നത്​ കോളജ്​ വിദ്യാർഥികളും. 2017 ഒക്​ടോബർ 24ന്​ 'ഇന്ത്യൻ എക്​സ്​പ്രസ്​' ദിനപ​ത്രത്തിൽ വന്ന ചിത്രമാണിത്​​. മുസ്​ലിം വിദ്യാഭ്യാസ സ്​ഥാപനമാണ്​ അറബിക്​ കോളജ്​. അവിടത്തെ യൂണിഫോമാണ്​ പെൺകുട്ടികൾ ധരിച്ചിരിക്കുന്നത്​. അവർ വനിത പൊലീസ്​ ഉദ്യോഗസ്​ഥരല്ലെന്നും കെ.ജി. സൈമൺ ഇന്ത്യ ടുഡെയോട്​ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വനിത പൊലീസ്​ ബറ്റാലിയനുള്ള കേരളത്തിനെതിരെ മറ്റൊരു വർഗീയ പ്രചാരണ ആയുധമായാണ്​ സംഘപരിവാർ ഈ ചിത്ര​ത്തെ ഉപയോഗിക്കുന്നത്​. സംഘപരിവാർ ഗ്രൂപ്പുകളിലൂടെയും പ്രൊഫൈലുകളിലൂടെയുമാണ്​ ചിത്രം വൻതോതിൽ പ്രചരിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurqaWomen Police force
Next Story