ചികിത്സ: മുഖ്യമന്ത്രി അമേരിക്കക്ക് പുറപ്പെട്ടു
text_fieldsതിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. ഞായറാഴ്ച പുലർച്ചെ 4.30നാണ് യാത്ര തിരിച്ചത്. ദുബൈ വഴിയാണ് യാത്ര. ഭാര്യ കമലയും ഒപ്പമുണ്ട്. ആഗസ്റ്റ് 19ന് ചികിത്സക്ക് പോകാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രളയക്കെടുതിയുടെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിനും നേതൃത്വം നൽകേണ്ടിവന്നതിനാൽ യാത്ര നീട്ടിവെക്കുകയായിരുന്നു. മിനോസോട്ടയിലെ മയോക്ലിനിക്കിലാണ് ചികിത്സ. ചികിത്സ പൂർത്തിയാക്കി തിരിച്ചുവരുന്ന തീയതി സംബന്ധിച്ച് കൃത്യമായ വിവരം അറിയിച്ചിട്ടില്ല.
മൂന്നാഴ്ചയോളം ചികിത്സ നീളുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെയും അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകളുടെയും ചുമതല ആർക്കും കൈമാറിയിട്ടില്ല. ഇ-ഫയലിങ് സംവിധാനം വഴി അമേരിക്കയിൽ നിന്ന് തന്നെ ഒൗദ്യോഗിക ഫയലുകൾ മുഖ്യമന്ത്രിക്ക് തീർപ്പാക്കാൻ കഴിയും. സെക്രേട്ടറിയറ്റ് റൂൾസ് ഒാഫ് ബിസിനസ് പ്രകാരം മന്ത്രിസഭാ യോഗത്തിെൻറ അധ്യക്ഷതവഹിക്കുന്ന ചുമതല ഒരു മന്ത്രിക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കണം.
ഇൗ ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും ഇ.പി. ജയരാജന് നൽകി ആ സമയത്ത് ഇറങ്ങുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കാനുള്ള ചുമതല ഇ.പി. ജയരാജന് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
