Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വനിയമം...

പൗരത്വനിയമം നടപ്പാക്കില്ലെന്നുപറഞ്ഞാൽ നടപ്പാക്കില്ല -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan v d savarkkar sangh parivar mahatma gandhi
cancel

കോഴിക്കോട്​: പൗരത്വനിയമം സംസ്​ഥാനത്ത്​ നടപ്പാക്കില്ലെന്നുപറഞ്ഞാൽ നടപ്പാക്കില്ലെന്നുതന്നെയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേ​ന്ദ്രസർക്കാർ നടപ്പാക്ക​ുന്ന നിയമം ഒരു സംസ്​ഥാനത്തുമാത്രം നടപ്പാക്കാതിരിക്കാനാകുമോയെന്ന സംശയം ചിലർക്കുണ്ടായിരുന്നുവെന്നും മുൻ മന്ത്രി പി.എം. അബൂബക്കർ അനുസ്​മരണ സമ്മേളനം ഓൺലൈൻ വഴി ഉദ്​ഘാടനം ​ചെയ്​ത്​ മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ പൗരത്വം മതാടിസ്​ഥാനത്തിൽ നൽകാനുള്ള നീക്കം നടന്നപ്പോൾ വേറിട്ട ശബ്​ദമുയർത്താൻ കേരളത്തിന്​ കഴിഞ്ഞു. പല എതിർശബ്​ദങ്ങളെയും ഇല്ലാതാക്കാനും മതനിര​േപക്ഷത തകർക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്​. പി.എം. അബൂബക്കർ മതനിരപേക്ഷതക്കുവേണ്ടി വിട്ടുവീഴ്​ചയില്ലാത്ത സമീപനമെടുത്തിരുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വർഗീയശക്തികളെ അകറ്റിനിർത്തണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്​തു. ഒരു വിഭാഗം ആളുകൾ വീരശൂരപരാക്രമി എന്നു വിശേഷിപ്പിച്ച സവർക്കർ മാപ്പ് എഴുതിനൽകിയത് ജയിലിൽ കിടക്കാൻ പ്രയാസമുള്ളതിനാലാണ്. എന്നാൽ, പി.എം. അബൂബക്കർ അടിയന്തരാവസ്​ഥക്കാലത്ത്​ ചാഞ്ചല്യമില്ലാതെ ജയിൽവാസം അനുഷ്​ഠിച്ചെന്നു മുഖ്യമന്ത്രി അനുസ്​മരിച്ചു.

പി.എം. അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗത്തിൽ തുറമുഖമന്ത്രി അഹമ്മദ്​ ദേവർ കോവിൽ അനുസ്​മരണ പ്രഭാഷണം നടത്തി. പൊതുമരാമത്ത്​ മന്ത്രിയെന്ന നിലയിൽ കോഴിക്കോടി​െൻറ മുഖച്ഛായ മാറ്റാൻ പി.എം. അബൂബക്കർ ശ്രമിച്ചിരുന്നതായി അഹമ്മദ്​ ദേവർ കോവിൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - Pianarayi Vijayan on CAA NRC
Next Story