Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമറക്കണ്ണിൽ...

കാമറക്കണ്ണിൽ വിരിയുന്നത്​ കണ്ണീർ ചിത്രങ്ങൾ; ജീവിതം പകർത്തുന്ന ഫോ​േട്ടാഗ്രാഫർമാർ പ്രതിസന്ധിയിൽ

text_fields
bookmark_border
kasaragod insight studio
cancel
camera_alt

കാസർകോട്ട്​​ ഇൻസൈറ്റ്​ സ്​റ്റുഡിയോ നടത്തുന്ന ദിനേശ്​ ലോക്​ഡൗൺ സമയത്ത്​ മകനൊപ്പം വീട്ടിൽ പഴയ കാമറകൾ വൃത്തിയാക്കുന്നു

കാസർകോട്​: ഡിജിറ്റൽ വിപ്ലവത്തിൽ തകർന്നുപോയവരാണ്​ ഫോ​േട്ടാഗ്രാഫർമാർ. പിന്നാലെ കോവിഡും വന്നതോടെ തകർച്ച പൂർണമായി. പലരും പണി മതിയാക്കി പുതിയ ജീവിത മാർഗം അന്വേഷിച്ചുപോയി.

പെയിൻറർമാരായി, വാർപ്പുപണിക്കാരായി, ഒാ​േട്ടാ ഡ്രൈവർമാരായി. രണ്ടാംതരംഗവും വന്നതോടെ മറ്റുള്ളവരുടെ നിലയും ദുരിതത്തി​െൻറ രണ്ടാം തിരമാലയിൽപെട്ട്​ മലക്കം മറിഞ്ഞ്​ ശ്വാസം മുട്ടുകയാണ്​. ജില്ലയിൽ മൂന്നു യൂനിയനുകളിലായി 1200 ഒാളം അംഗങ്ങളാണ്​ ഫോ​േട്ടാഗ്രാഫർമാരുടെ സംഘടനയിലുള്ളത്​.

ഇതിൽ തൊഴിലാളികളും അംഗങ്ങളാണ്​. ഡിജിറ്റൽ വിപ്ലവത്തിൽ സ്​റ്റുഡിയോ തൊഴിലാളികൾ ഇല്ലാതായിത്തുടങ്ങി. കോവിഡ്​ ഒന്നാം തരംഗം വന്നപ്പോൾ അത്​ പൂർണമായി. തൊഴിലുടമയും തൊഴിലാളിയുമായി ഒരാൾ മാത്രമായി. പ്രതിമാസം 30000 മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടായിരുന്ന സ്​റ്റുഡിയോകൾ ഇപ്പോൾ തുറക്കാതായി.

കല്യാണം, പിറന്നാൾ, വിവാഹ വാർഷികം, ​കളിയാട്ടം, ഉറൂസ്,​ മറ്റ്​ ചടങ്ങളുകളാണ്​ ഫോ​േട്ടാഗ്രാഫർമാരുടെ ജീവിതം നിശ്ചയിച്ചത്​. വീട്ടിനകത്ത്​ നടന്നുവന്നിരുന്ന ചെറിയ ചടങ്ങുകളെല്ലാം മൊബൈലിൽ പകർത്തി ജനം സായൂജ്യമടയുന്നു. പിന്നീടുള്ളത്​ കല്യാണമാണ്​. ഒരു വർഷമായി കല്യാണത്തി​െൻറ ആഘോഷമേ ഇല്ലാത്തതിനാൽ ​േഫാ​േട്ടാഗ്രാഫൾമാരെ വിളിച്ചാലും പടത്തി​െൻറ സാധ്യത വളരെ കുറവാണ്​. അതുകൊണ്ട്​ പ്രതിഫലവും കുറയുന്നു.

ആഘോഷങ്ങൾ നിലച്ചതോടെ ഒാർമകൾ സൂക്ഷിക്കാനുള സാധ്യതയും ഇല്ലാതായി. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഒാരോ ഘട്ടവും പകർത്തുന്നതിന്​ ഫോ​േട്ടാഗ്രാഫർമാ​െര വീട്ടിലേക്ക്​ ക്ഷണിക്കുന്ന രീതിയും ഇല്ലാതായി. കുടുംബ ഫോ​േട്ടാ ചില്ലിട്ടുതൂക്കുന്നതും ഇന്നില്ല.

പടങ്ങൾ ഫ്രെയിം ചെയ്യുന്ന പതിവും ഇല്ലാതായി​. പാസ്​പോർട്ടിനുള്ള പടം എടുക്കുന്നത്​​ രാജ്യം മുഴുവൻ മൊത്തമായി ടാറ്റ കമ്പനി ഏറ്റെടുത്തതിനാൽ അതും പോയി. എല്ലാ വീട്ടിലും ഒരു ഫോ​േട്ടാഗ്രാഫർ ഉണ്ടായിത്തുടങ്ങി. 'ഫാമിലി ഫോ​േട്ടാഗ്രാഫർ എന്ന നിലയിൽ നിന്ന്​ ഫാമിലിയിൽ ഒരു ഫോ​േട്ടാഗ്രാഫർ എന്ന നിലയിലേക്ക്​ മാറിയിട്ടുണ്ട്​'–കാസർകോട്​ ഇൻസൈറ്റ്​ സ്​റ്റുഡിയോ നടത്തുന്ന ദിനേശ്​ ഇൻസൈറ്റ്​ പറഞ്ഞു.

എസ്​.എൽ.ആർ കാമറ ഇല്ലാത്ത വീടുകൾ ഇല്ലാതായി എന്ന്​ പറയുന്നതാവും ശരി. നല്ല റെസലൂഷനുള്ള മൊബൈൽ ഫോൺ ​കാമറ കൊണ്ട്​ പടങ്ങൾ എടുക്കുന്നുണ്ട്​. പടങ്ങൾ സമൂഹ മാധ്യമങ്ങളിൽ എല്ലാ കാലവും നിറഞ്ഞുനിൽക്കുന്നതിനാൽ ചുമരുകളിൽ തൂക്കിയിടുന്നതി​െൻറ ആവശ്യമെന്ത്​–അദ്ദേഹം ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid crisisKasaragod Newscovid 19photographer
News Summary - photographers in severe crisis due to covid 19
Next Story