തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധക്ക്; കാത്തിരിക്കുന്നത് വമ്പൻ പണി
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ നിർമിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കു കയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും.
ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ തയാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ൈക്രം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ ൈക്രം പോലീസ് സ്റ്റേഷൻ എന്നിവക്ക് നിർദേശം നൽകി.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. അശാസ്ത്രീയവും അബദ്ധങ്ങൾ നിറഞ്ഞതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റർ മാനേജ്മെൻറ് നിയമപ്രകാരം കുറ്റകരമാണ്.
വ്യാജസന്ദേശങ്ങൾ നിർമിക്കുന്നവർ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ െഎ.ടി വകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
