മാതാപിതാക്കൾ ഉപദ്രവിച്ച കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിച്ചു
text_fieldsമലപ്പുറം: മമ്പാട് അന്തർ സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾ ഉപദ്രവിച്ച കുട്ടികളുടെ ഫോട്ടോ സാമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിച്ചു. മലപ്പുറം സൈബർ പൊലീസിന് കിട്ടിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ചൈൽഡ് ലൈൻ, ശിശുക്ഷേമ സമിതി എന്നിവർ ഇരകളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽനിന്ന് ഒഴിവാക്കാണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്കും ഡിവൈ.എസ്.പിക്കും പരാതി നൽകിയിരുന്നു. കുട്ടികളുടെ ഫോട്ടോ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ ജില്ല ശിശു സംരക്ഷണ ഓഫിസറോട് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ലെന്ന് ശിശുക്ഷേമ സമിതി അധികൃതർ പറയുന്നു. എന്നാൽ, രണ്ടുദിവസം മുമ്പ് അയച്ചതായും ഇ-മെയിൽ വഴിയാണോ പോ-സ്റ്റ് വഴിയാണോ അയച്ചതെന്ന് പറയാനാകില്ലെന്ന് ജില്ല ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു.

