ആദ്യ മലയാള 'അധ്യാപക'െൻറ ചിത്രം കണ്ടെടുത്തു
text_fieldsകോഴിക്കോട്: മലയാള ഭാഷയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുകയും പാഠ്യ പദ്ധതി പരിഷ്കരിക്കുകയും ചെയ്ത ജെയിംസ് ഗ്രാൻറ് ലിസ്റ്റൻ ഗാർത്തുവേറ്റിെൻറ േഫാേട്ടാ കണ്ടെടുത്തു. മാധ്യമം ആഴ്ചപ്പതിപ്പിെൻറ പുതിയ ലക്കം ഗാർത്തുവേറ്റ് സായ്പ്പിെൻറ മുഖചിത്രത്തോടെയാണ് പുറത്തിറങ്ങുക. ഒപ്പം അദ്ദേഹത്തിെൻറ പാഠ്യപദ്ധതി പരിഷ്കാരത്തെപ്പറ്റി വിദശമാക്കുന്ന ഗവേഷണ ലേഖനവും പുതിയ ലക്കത്തിലുണ്ട്.
യുവ ഗവേഷകരായ ഷിജു അലക്സ്, സിബു സി.ജെ, സുനിൽ വി.എസ് എന്നിവരാണ് ലിസ്റ്റൻ ഗാർത്തുവേറ്റിെൻറ ചിത്രങ്ങൾ കണ്ടെടുക്കുകയും സംഭാവനകൾ രേഖപ്പെടുത്തുകയുംചെയ്തത്. 1919 ജനുവരി 11ന് The Mail എന്ന ആസ്ട്രേലിയൻ പത്രത്തിൽ ഗാർത്തുവേറ്റിെൻറ ചരമവാർത്തയോടൊപ്പം ചേർത്തിരുന്നതാണ് ഫോേട്ടാ.
പ, ന, റ, ര, ത തുടങ്ങിയ ലളിതാക്ഷരങ്ങളിൽ പഠനമാരംഭിക്കുന്ന ഇന്നത്തെ ശൈലി 1870കളിൽ ലിസ്റ്റൻ ഗാർത്തുവേറ്റ് തുടങ്ങിെവച്ചതാണ്. അതിനു മുമ്പ് എഴുതാൻ പഠിക്കുന്നവർക്ക് ചുറ്റുകൾ ഏറെയുള്ള അ, ആ, ഇ, ഈ തുടങ്ങിയ സ്വരാക്ഷരങ്ങളെയാണ് തുടക്കത്തിലേ അഭിമുഖീകരിക്കേണ്ടിയിരുന്നത്.
1859ൽ ഗുണ്ടർട്ടിെൻറ പിൻഗാമിയായി മലബാർ-കാനറ പ്രദേശത്തെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്ടറായാണ് ഗാർത്തുവേറ്റ് എന്ന ജെയിംസ് ഗ്രാൻറ് ലിസ്റ്റൻ ഗാർത്തുവേറ്റ് കേരളത്തിലെ തെൻറ പ്രവർത്തനം ആരംഭിക്കുന്നത്.
'ഭാഷാപതിപ്പാ'യി തിങ്കളാഴ്ച വായനക്കാരുടെ കൈകളിലെത്തുന്ന ആഴ്ചപ്പതിപ്പിൽ കേരളത്തിലെ 12 ഗോത്രകവികളുടെ 14 കവിതകളും അവയുടെ മലയാള മൊഴിമാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.