ഫോണ്‍ ചോര്‍ത്തൽ; മുന്‍ എം.എൽ.എ പി.വി അന്‍വറിനെതിരെ കേസെടുത്തു
text_fieldsമലപ്പുറം: ഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എം.എൽ.എ പി.വി അന്‍വറിനെതിരെ കേസെടുത്തു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് അൻവറിനെതിരെ കേസെടുത്തത്. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ ആണ് പി.വി അന്‍വറിനെതിരെ പരാതി നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അൻവർ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിൽ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ.
ഇതിന് പിന്നലെയാണ് മുരുഗേഷ് നരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്.
അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനാല്‍ തന്റെ ഫോണും ചേര്‍ത്തിയിട്ടുണ്ടെന്നും പി.വി അന്‍വറിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുരുഗേഷ് നരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ നടപടിയില്ലാതെ വന്നതോടെ അദ്ദേഹം ഹൈകോടതിയെ സമീപിച്ചു.
വ്യക്തികളുടെ അനുമതിയില്ലാതെ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമായ സ്വകാര്യത ലംഘിച്ച് നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയത് കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

