Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോൺ ഹാക്ക് ചെയ്യാൻ...

ഫോൺ ഹാക്ക് ചെയ്യാൻ പുതിയ തട്ടിപ്പ്: ബാങ്ക് അപ്‌ഡേഷന്റെ പേരിൽ വാട്‌സ്ആപ്പിൽ വ്യാജ ‘എ.പി.കെ’ ഫയൽ

text_fields
bookmark_border
ഫോൺ ഹാക്ക് ചെയ്യാൻ പുതിയ തട്ടിപ്പ്: ബാങ്ക് അപ്‌ഡേഷന്റെ പേരിൽ വാട്‌സ്ആപ്പിൽ വ്യാജ ‘എ.പി.കെ’ ഫയൽ
cancel

വൈപ്പി​ൻ: ​ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ച ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നെ​ന്ന വ്യാ​ജേ​ന വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ക​ൾ വ​ഴി ന​ട​ക്കു​ന്ന പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ‘aadhar update.apk’ എ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ആ​പ്ലി​ക്കേ​ഷ​ൻ ഫ​യ​ലു​ക​ൾ വൈ​പ്പി​നി​ലെ ചി​ല വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഗ്രൂ​പ് അ​ഡ്മി​ൻ​മാ​ർ അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി മെ​സേ​ജു​ക​ൾ നീ​ക്കം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ വെ​റും കൗ​തു​ക​ത്തി​ന്റെ പേ​രി​ൽ ഈ ​ഫ​യ​ലി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​വ​ർ ത​ട്ടി​പ്പി​നി​ര​യാ​കും.

​മു​മ്പ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ‘പ​രി​വാ​ഹ​ൻ’ സൈ​റ്റി​ന്റെ പേ​രി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ​യു​ണ്ടെ​ന്ന് കാ​ണി​ച്ച് വ്യാ​ജ എ.​പി.​കെ ഫ​യ​ലു​ക​ൾ അ​യ​ച്ചി​രു​ന്ന​തി​ന് സ​മാ​ന​മാ​യാ​ണ് ഇ​പ്പോ​ൾ ബാ​ങ്കു​ക​ളു​ടെ പേ​രി​ൽ ത​ട്ടി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​നാ​യി ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ചി​ല ഫോ​ൺ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്, അ​തി​ന്റെ പ്രൊ​ഫൈ​ൽ ചി​ത്ര​മാ​യി ബാ​ങ്കി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഗോ ന​ൽ​കി ബാ​ങ്കി​ൽ നി​ന്നു​ള്ള അ​റി​യി​പ്പ് എ​ന്ന വ്യാ​ജേ​ന​യാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ എ​ളു​പ്പ​ത്തി​ൽ ഈ ​ച​തി​ക്കു​ഴി​യി​ൽ വീ​ഴാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

​ഗ്രൂ​പ്പു​ക​ളി​ലോ വ്യ​ക്തി​പ​ര​മാ​യോ ല​ഭി​ക്കു​ന്ന ഇ​ത്ത​രം വ്യാ​ജ ഫ​യ​ലു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ഉ​ട​ൻ ത​ന്നെ ഫോ​ണി​ലേ​ക്ക് ഒ​രു അ​ജ്ഞാ​ത ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ആ​കു​ക​യും ഫോ​ണി​ന്റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ഹാ​ക്ക​ർ​മാ​രു​ടെ കൈ​ക​ളി​ലേ​ക്ക് മാ​റു​ക​യും ചെ​യ്യും. ഫോ​ണി​ലു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, കോ​ൺ​ടാ​ക്ടു​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ൾ, പാ​സ്‌​വേ​ഡു​ക​ൾ എ​ന്നി​വ​ക്കു പു​റ​മെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന ഒ.​ടി.​പി സ​ന്ദേ​ശ​ങ്ങ​ൾ വ​രെ ഉ​പ​ഭോ​ക്താ​വ് അ​റി​യാ​തെ ചോ​ർ​ത്തി​യെ​ടു​ക്കാ​ൻ ഈ ​ചാ​ര സോ​ഫ്റ്റ്‌​വെ​യ​റി​ന് ക​ഴി​യും. ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​പ​രി​ചി​ത​ർ അ​യ​ച്ചു​ത​രു​ന്ന ഫ​യ​ലു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ഡൗ​ൺ​ലോ​ഡ് ചെ​യ്യ​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ബാ​ങ്കു​ക​ളും പൊ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ള്ള​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudfakebank casePhone hackedupdateWhatsApp
News Summary - New scam to hack phones: Fake 'APK' file on WhatsApp in the name of bank update
Next Story