െഎ ഫോണ്‍ വിവാദം: സന്തോഷ് ഈപ്പനെതിരെ െചന്നിത്തല നിയമനടപടിക്ക്
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന യൂനിടാക് എം.ഡി സന്തോഷ് ഈപ്പെൻറ മൊഴിയില്‍ നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നു. അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് തിങ്കളാഴ്ച ചെന്നിത്തല വക്കീൽ നോട്ടീസ് അയക്കും. പരാമർശം പിൻവലിക്കാത്തപക്ഷം കോടതിയെ സമീപിക്കും.
യൂനിടാക്കിെൻറ പേരിൽ കൊച്ചിയിലെ കടയിൽനിന്ന് ആറ് ഐ ഫോണുകളാണ് വാങ്ങിയത്. ഇതിൽ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിലൊന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലക്ക് കൈമാറിയെന്നാണ് ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സന്തോഷ് ഈപ്പൻ പറയുന്നത്.
എന്നാൽ, ആരോപണം ചെന്നിത്തല തള്ളിയിരുന്നു. സന്തോഷ് ഈപ്പന് പറയുന്ന ഫോണിെൻറ ഐ.എം.ഇ.ഐ നമ്പറിെൻറ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കുന്നയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് പരാതി നല്‍കിയെങ്കിലും തുടർനടപടികളുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചത്. ഐ.എം.ഇ.ഐ നമ്പറിെൻറ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ചിരുന്നവരുടെ വിവരങ്ങളും പ്രതിപക്ഷനേതാവ് ശേഖരിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

