Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികളുടെ ഫോൺവിളി:...

പ്രതികളുടെ ഫോൺവിളി: വിയ്യൂർ ജയിൽ സൂപ്രണ്ടിന്​ കാരണം കാണിക്കൽ നോട്ടീസ്​

text_fields
bookmark_border
viyyur central jail 22921
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ല​ക്കേ​സ്​ പ്ര​തി​ക​ളു​ടെ ഫോ​ൺ​വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.

ഏ​ഴു ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ ഡി.​ജി.​പി ഷെ​യ്​​ഖ്​ ദ​ർ​വേ​ശ്​ സാ​ഹി​ബ്​ ന​ൽ​കി​യ നോ​ട്ടീ​സി​ൽ സൂ​പ്ര​ണ്ട്​ എ.​ജി. സു​രേ​ഷി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഫോ​ൺ​വി​ളി അ​ന്വേ​ഷി​ച്ച ഉ​ത്ത​ര​മേ​ഖ​ല ഡി.​െ​എ.​ജി വി​നോ​ദ്​​കു​മാ​റി​െൻറ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണിത്​.

ജ​യി​ൽ സൂ​പ്ര​ണ്ടി​െൻറ ഒാ​ഫി​സി​ലി​രു​ന്നു​പോ​ലും കൊ​ല​ക്കേ​സ്​ പ്ര​തി​ക​ളാ​യ റ​ഷീ​ദും കൊ​ടി സു​നി​യും ഫോ​ൺ ചെ​യ്​​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ത​ട​വു​കാ​ർ​ക്ക്​ ഫോ​ൺ ചെ​യ്യാ​ൻ സൂ​പ്ര​ണ്ടും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്താ​ശ ചെ​യ്​​ത​ു . സൂ​പ്ര​ണ്ടി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച്‌ അ​ന്വേ​ഷ​ണ​ത്തി​നും ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും സാ​ധ്യ​ത​യു​ണ്ട്. ഫ്ലാ​റ്റ്​ കൊ​ല​ക്കേ​സ്‌ പ്ര​തി റ​ഷീ​ദി​നെ സൂ​പ്ര​ണ്ട്‌ ജ​യി​ലി​ൽ വ​ഴി​വി​ട്ട്​ സ​ഹാ​യി​ച്ചു. സ​സ്‌​പെ​ൻ​ഡ്​ ചെ​യ്‌​ത്‌ പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​യെ​കൊ​ണ്ട്‌ അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്‌.

നേ​ര​േ​ത്ത നാ​ല്‌ ത​വ​ണ സ​സ്​​പെ​ൻ​ഷ​നി​ലാ​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ സു​രേ​ഷ്. മി​നി​സ്‌​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കെ​യാ​ണ്‌ ര​ണ്ട്​ സ​സ്​​പെ​ൻ​ഷ​ൻ. ഒ​രു​ത​വ​ണ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴും മ​റ്റൊ​രു ത​വ​ണ ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ൽ ഗോ​പൂ​ജ ന​ട​ത്തി​യ​തി​നും ന​ട​പ​ടി വ​ന്നു.

ടി.​പി വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​യി​ൽ​നി​ന്ന്​ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കു​ക​യും ഗു​ണ്ട​ക​ളെ അ​ട​ക്കം സു​നി ജ​യി​ലി​ൽ​നി​ന്ന്​ പ​ല ത​വ​ണ വി​ളി​ച്ചെ​ന്നും നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക​ക്കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന റ​ഷീ​ദ് 223 മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലേ​ക്ക് 1345 ത​വ​ണ ഫോ​ൺ വി​ളി​ച്ച​താ​യും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viyyur central jailKodi Suni
News Summary - Phone call controversy; Show cause notice to Viyyur Jail Superintendent
Next Story