കെ.ഐ ഫിലിപ്പ് റമ്പാൻ അന്തരിച്ചു
text_fieldsമലങ്കര ഓർത്തഡോക്സ് സഭയുടെ പുതുപ്പാടി ആശ്രമാംഗവും, പത്തനംതിട്ട വയലത്തല മാർ സേവേറിയോസ് സ്ലീബ ഇടവകാഗവുമായ കരിമ്പനേത്ത് വന്ദ്യ കെ. ഐ ഫിലിഫ് റമ്പാൻ (85) അന്തരിച്ചു. വയലത്തല പാറമേൽ കരിമ്പനേത്ത് കുടുബാംഗം ആണ്.
1934 സെപ്റ്റംബറിലായിരുനു കെ. ഐ ഫിലിഫ് റമ്പാെൻറ ജനനം. 1958 ൽ വൈദിക സെമിനാരി യിൽ ചേർന്നു. 1961 ജൂൺ 22 ന് ശെമ്മാശനായി. 1962 ജൂൺ 26 ന് കശ്ശീശപട്ടം ലഭിച്ചു.
1963ൽ ഭിലായ് ഇടവക വികാരി. 1965 മെയ് 25 ന് പുതുപ്പാടിയിട്ടാണ് എത്തിയത്. 1977 ൽ ആന്ധ്രാ ചുഴലിക്കാറ്റ് ദുരന്ത വിതച്ചപ്പോൾ ദുരിതപാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിെൻറ ലാളിത്വവും ചുമതലബോധവും മനസിലാക്കിയ ആന്ധ്ര ഗവണ്മെൻറിെൻറ അവാർഡും പ്രശംസ പത്രവും നൽകി ആദരിച്ചു. 1985 ൽ യാച്ചാരം ബാലഭവെൻറ ഡയക്ടറായി. കുഷ്ഠരോഗികളുടെ കുഷ്ഠമില്ലാത്ത കുഞ്ഞുങ്ങളെ വളർത്തുവാൻ തുടങ്ങി.
1993 ൽ പുനയിലെ ദേഹു ബാലിക ഭവെൻറയും , ഇറ്റാർസി ബാലഭവെൻറയും ഡയറക്ടറായി. 1994 ൽ കലഹണ്ടി പ്രോജക്ടിെൻറ ഡയറക്ടർ. 1994 സെപ്റ്റംബർ 20 ന് പരി. മാത്യൂസ് ദ്വിതിയൻ കാതോലിക്ക ബാവാ തിരുമേനിയിൽ നിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു.
1998 ഒഡീഷാ സൈക്ലോണിനെ തുടർന്ന് 8 ഗ്രാമങ്ങൾ പുനർനിർമാണത്തിന് നേതൃത്വം വഹിച്ചതിന് ഒഡിഷാ ഗവൺമെൻറ് പ്രത്യേക അവാഡ് നൽകി ആദരിച്ചു. 2000 ജനുവരി ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
2002 ൽ ബാംഗ്ലുരിൽ എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിന് വേണ്ടി തുംകൂർ ദയാ ഭവെൻറ പ്രധാന ചുമതല വഹിച്ചു.
2007 ൽ ബാംഗ്ലൂർ സ്നേഹ സദനവും ട്രീനിറ്റി ഹൈസ്ക്കുളിെൻറയും ഭരണ ചുമതല ഏറ്റെടുത്തു. സുനാമി ദുരിതകാലത്തും റമ്പച്ചൻ ദുരന്തഭൂമിയിൽ നിറസാന്നിദ്ധമായിരുന്നു. പ്രകൃതിക്ഷോഭത്താൽ തകർന്ന ഭാരതത്തിലെ വിവിധ ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനും നേത്യത്വം നൽകിയ റമ്പാനെ 2016 ൽ ഓർഡർ ഒഫ് സെൻറ് ജോർജ് ബഹുമതി നൽകി പുതുപ്പള്ളി പള്ളിയും മലങ്കര സഭാ കതോലിക്കേറ്റ് അവാർഡും നൽകി ആദരിച്ചിട്ടുണ്ട് . " മലങ്കര സഭാ മിഷനറി ജ്യോതിസ്സ് " എന്ന് നമകരണം നൽകി മലങ്കര ഓർത്തഡോക്സ് സഭ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

