Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമനാട്ടുകരയിൽ ബസിടിച്ച് ഫാർമസി വിദ്യാർഥി മരിച്ചു

text_fields
bookmark_border
രാമനാട്ടുകരയിൽ ബസിടിച്ച് ഫാർമസി വിദ്യാർഥി മരിച്ചു
cancel

രാമനാട്ടുകര: രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു ബൈക്ക് യാതക്കാരനായ ഫാർമസി വിദ്യാർഥി മരിച്ചു.

പാലക്കാട് പട്ടാമ്പി വിളയൂർ എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ റാസി റോഷൻ (22) ആണു മരിച്ചത്. ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളജ് വിദ്യാർഥിയാണ്.

ചൊവ്വാഴ്ച രാത്രി 11.05നാണ് അപകടം. നാട്ടുകാർ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ബസ് ആണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതം മുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pharmacy student dies in Ramanatukara accident
Next Story