ഒൗഷധ വ്യാപാരികൾ 30ന് കടയടപ്പ് സമരം നടത്തും
text_fields
തിരുവനന്തപുരം: ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റിെൻറ നേതൃത്വത്തില്‍ മേയ് 30ന് ഔഷധവ്യാപാരികൾ കടയടപ്പ് സമരം നടത്തും.
കേരളത്തിലെ മുഴുവൻ മരുന്നു വ്യാപാരസ്ഥാപനങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ-പോര്‍ട്ടലും നടപ്പാക്കാതിരിക്കുക, ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്കരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ ഒരേ വിലക്ക് എല്ലാ മേഖലയിലും ലഭ്യമാക്കുക, രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന ഉത്തരവിൽ വ്യക്തത വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യവ്യാപകമായി സമരം സംഘടിപ്പിക്കുന്നത്.
