
പി.ജി ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും
text_fieldsകോഴിക്കോട്: പുതിയ പി.ജി പ്രവേശന നടപടി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്കരിക്കും. പുതിയ ബാച്ചിന്റെ കൗൺസലിങ് നീളുന്നതോടെ ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലും ആറു മാസത്തിലേറെയായിട്ടും പരീക്ഷ നടക്കാത്തതിലും പ്രതിഷേധിച്ചാണ് ഒ.പി ബഹിഷ്കരണം.
ആറു മാസമായി നടക്കാത്ത പി.ജി കൗൺസലിങ് സുപ്രീംകോടതി നാലാഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ച് രാജ്യത്തൊട്ടാകെ പി.ജി ഡോക്ടർമാർ ഒരാഴ്ചയായി സമരത്തിലാണ്. ബഹിഷ്കരണത്തിൽനിന്ന് അത്യാഹിത വിഭാഗം, ഐ.സി.യു, ലേബർ ഡ്യൂട്ടി തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
