പി.ജി കോഴ്സ് കൂട്ടത്തോല്‍വി; വിദ്യാർഥികൾ പ്രതിഷേധിച്ചു
text_fieldsപി.ജി. പരീക്ഷയിലുണ്ടായ കൂട്ടത്തോല്‍വി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലക്ക് മുന്നിൽ വിദ്യാർഥികൾ
നടത്തിയ പ്രതിഷേധം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ എം.എസ്.സി കൗണ്‍സലിങ് സൈക്കോളജി പരീക്ഷയിലുണ്ടായ കൂട്ടത്തോല്‍വി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലക്ക് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. കെ. പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മുൻ സെനറ്റ് അംഗം പി. റംഷാദ്, ആഷിക് അലി, വി. അരവിന്ദാക്ഷൻ, അനീഷ സുൽത്താന, എം.പി. ശ്യാമള, വന്ദന, വി.വി. അഫ്താഹ് എന്നിവർ സംസാരിച്ചു. ഭരണ കാര്യാലയത്തിന് മുന്നിൽ പ്രതീകാത്മക ഗ്രൂപ് കൗൺസലിങ് തെറപ്പി പ്രതിഷേധവും സംഘടിപ്പിച്ചു.