അന്യായ പൊലീസ് റെയ്ഡ് അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
text_fieldsകോഴിക്കോട്: മഹാരാജാസ് കോളജില്‍ നടന്ന അനിഷ്ട സംഭവത്തിെൻറ മറവില്‍ സംസ്ഥാന നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്യായ പൊലീസ് റെയ്ഡ് അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ വ്യാപകമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
പൊലീസുമായി പരമാവധി സഹകരിക്കാന്‍ സംഘടന തയാറായിട്ടുണ്ട്. എന്നാല്‍, എല്ലാ പരിധികളും ലംഘിച്ചാണ് പരിശോധന. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള സി.പി.എമ്മിെൻറ സങ്കുചിത താല്പര്യത്തിനനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. റെയ്ഡും കരുതല്‍ തടങ്കലുമായി മുന്നോട്ടുപോകാനാണ് നീക്കമെങ്കില്‍ അതിനെ ജനാധിപത്യപരമായി നേരിടുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
