പെട്ടിമുടി പുനരധിവാസം; മന്ത്രിയും കണ്ണന് ദേവന് കമ്പനി അധികൃതരും ചർച്ച നടത്തി
text_fieldsമൂന്നാര്‍ െഗസ്റ്റ് ഹൗസില്‍ വൈദ്യുതി മന്ത്രി എം.എം. മണി കണ്ണന് ദേവന് കമ്പനി എം.ഡി മാത്യു എബ്രഹാമുമായി ചര്‍ച്ച
നടത്തുന്നു
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രി എം.എം. മണിയും കണ്ണന് ദേവന് കമ്പനി അധികൃതരും ചർച്ച നടത്തി.ഞായറാഴ്ച രാവിലെ മൂന്നാര്‍ െഗസ്റ്റ് ഹൗസില്‍ കമ്പനി എം.ഡി മാത്യു എബ്രഹാമുമായാണ് മന്ത്രി ചർച്ച നടത്തിയത്.
ദുരന്തത്തിനുശേഷം പെട്ടിമുടിയിലെ 67 കുടുംബങ്ങള്‍ വിവിധ എസ്റ്റേറ്റുകളിലെ ബന്ധുക്കളുടെ വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.തൊഴിലാളികള്‍ക്ക് വീടുവെച്ചുനല്കുന്നതിന് കമ്പനി പൂര്‍ണ പിന്തുണ അറിയിച്ചതായും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.